Monday, May 20, 2024
spot_img

തമ്മിലടിച്ച കോൺഗ്രസ് നേതാക്കളെ കെ.പി.സി സി സസ്പെൻഡ് ചെയ്തു

കോട്ടയം; ജില്ലയിൽ രണ്ടിടത്ത് കോൺഗ്രസ് നേതാക്കൾ തമ്മിലടിച്ച സംഭവത്തിൽ കെ.പി.സി സി നടപടിയെടുത്തു
വാഴൂരിലും നെടുങ്കുന്നത്തുമാണ് നേതാക്കള്‍ തമ്മിലടിച്ചത്. വാഴൂരിലെ അടിപിടിയിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ ഷിൻസ് പീറ്റർ , ടി കെ സുരേഷ് കുമാർ എന്നിവരെ സസ്പെന്‍ഡ് ചെയ്തു.

കൊടുങ്ങൂരിലെ പാർട്ടി ഓഫീസിൽ വച്ച് റാങ്ക് ജേതാക്കളായ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിനിടെയായിരുന്നു അടിപിടി.നെടുങ്കുന്നത്തെ കയ്യാങ്കളിയിൽ ഐ.എൻ.ടി.യുസി നേതാവ് ജിജി പോത്തനെയും സസ്പെൻഡ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നേതാക്കൾ തമ്മിലടിച്ചത്.

Related Articles

Latest Articles