Monday, September 21, 2026

‘ബോംബ് നിർമ്മാണം സിപിഐഎമ്മിന് കുടില്‍ വ്യവസായം പോലെ’; രൂക്ഷ വിമർശനവുമായി കെ. സുധാകരന്‍ kpcc-president-k-sudhakaran-criticize-cpm-kannur-bomb-attack

കണ്ണൂർ: തോട്ടടയില്‍ വിവാഹ സംഘത്തിന് നേരെയുണ്ടായ യുവാവ് കൊല്ലപ്പെട്ട സംഭവം കണ്ണൂരില്‍ (Kannur) ബോംബുനിര്‍മാണം കുടില്‍വ്യവസായം പോലെ സിപിഎം കൊണ്ടുനടക്കുന്നതിന്‍റെ പ്രത്യക്ഷ തെളിവാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി.

കണ്ണൂരിലെ സിപിഎം കേന്ദ്രങ്ങളില്‍ വ്യാപമായ രീതിയില്‍ ബോംബ് നിര്‍മാണം നടക്കുന്നതും ബോംബുകള്‍ പലയിടങ്ങളിലായി കൂട്ടിവയ്ക്കുന്നതും പലവട്ടം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പോലീസിന്റെ കണ്‍വെട്ടത്തിലാണ് ഇതൊക്കെ നടക്കുന്നത്. എന്നാല്‍ ഭരണകക്ഷിയെ തൊടാന്‍ പോലീസിനു ഭയമാണ്. അക്രമണം നടത്തുന്നതിന് സിപിഎം എത്രത്തോളം ആസൂത്രിതമാണെന്നും അത് തടയുന്നതില്‍ പോലീസ് എത്ര നിഷ്‌ക്രിയമാണെന്നും തെളിയിക്കുന്നതാണ് കണ്ണൂര്‍ നഗരത്തിനോടു ചേര്‍ന്ന പ്രദേശത്ത് പട്ടാപ്പകലുണ്ടായ ബോംബേറും അതില്‍ ഒരു ജീവന്‍ നഷ്ടമാകാന്‍ ഇടയാക്കിയ സംഭവവുമെന്നും കെ സുധാകരന്‍ എംപി കൂട്ടിച്ചേർത്തു.

Related Articles

Latest Articles