Saturday, December 20, 2025

മോൻസൺ മാവുങ്കലിന്റെ തട്ടിപ്പിന് കൂട്ടുനിന്നത് കെ പി സി സി പ്രസിഡന്റ്; സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം; ഗൂഡാലോചനക്കുറ്റം ചുമത്തി

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ കോൺഗ്രസിന് തിരിച്ചടി ,മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെ പ്രതിചേര്‍ത്തു. അദ്ദേഹത്തെ കൂട്ടുപ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ഗൂഢാലോചനാക്കുറ്റവും ചുമത്തി.

സുധാകരന് പുറമേ മോന്‍സണ്‍ മാവുങ്കലും എബിന്‍ എബ്രഹാമുമാണ് ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലുള്ളത്. പരാതിക്കാര്‍ മോന്‍സണ്‍ മാവുങ്കലിന് 25 ലക്ഷം രൂപ നല്‍കിയെന്നും അതില്‍ 10 ലക്ഷം സുധാകരന് കൈമാറിയെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി സുധാകരനെ ചോദ്യംചെയ്തിരുന്നു.കേസില്‍ തനിക്ക് പങ്കൊന്നുമില്ലെന്നായിരുന്നു സുധാകരന്റെ വാദം. എന്നാല്‍, ഇത് തള്ളി അന്വേഷണവുമായി ക്രൈംബ്രാഞ്ച് മുന്നോട്ടുപോയി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.

Related Articles

Latest Articles