Sunday, May 12, 2024
spot_img

കെറെയില്‍ വിരുദ്ധ സമരക്കാരനെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരൻ ബഷീറിനെതിരെ നടപടി; സഥലമാറ്റത്തിലൊതുക്കി സർക്കാർ

തിരുവനന്തപുരം: കഴക്കുട്ടം കരിച്ചാറയിൽ കെറെയില്‍ വിരുദ്ധ സമരക്കാരനെ ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി വീഴ്ത്തി വിവാദത്തിലായ പോലീസുകാരനെതിരെ നടപടി. കഴക്കൂട്ടം ചന്തവിള മങ്ങാട്ടുകോണം സ്വദേശിയായ എം. ഷബീര്‍ എന്ന സിവില്‍ പോലീസുദ്യോഗസ്ഥനാണ് സമരക്കാരനെ മർദ്ദിച്ചത്. മംഗലപുരം സിപിഒ ഷബീറിനെ പുളിങ്കുടി എ ആര്‍ ക്യാമ്പിലേക്ക് മാറ്റി. എന്നാൽ, ഇദ്ദേഹത്തിനെതിരെ കർശനമായ നടപടി സ്വീകരിക്കാതെ സംഭവം നടപടി സ്ഥലം മാറ്റത്തിൽ മാത്രം ഒതുക്കി തീർക്കുകയായിരുന്നു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ ജോയിയെ ഷബീര്‍ മുഖത്തടിക്കുന്ന ദൃശ്യങ്ങളും ഇന്നലെ പുറത്തുവന്നു.

പ്രാഥമിക അന്വേഷണത്തില്‍ സിപിഒ ഷബീറിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ വി ഗോപിനാഥ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് നടപടി. ഷബീറിനെ പുളിങ്കുടി എ ആര്‍ ക്യാമ്ബിലേക്ക് മാറ്റിക്കൊണ്ട് ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയത്.

 

ഇയാൾ മുൻപും സമാനമായ നിരവധി വിഷയങ്ങളില്‍ സസ്പെന്‍ഷനിലായ ആളാണ് . ഇതില്‍ ഏറ്റവും വിവാദമായ സംഭവം അസിസ്റ്റന്റ് കമ്മീഷണറുടെ കോളറില്‍ കയറി പിടിച്ചതാണ്.

2019ലാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. മദ്യപിച്ച്‌ ലക്കുകെട്ട് കാറോടിച്ച ഷബീറിനെ കഴക്കൂട്ടം പോലീസ് 2019 ജൂണ്‍ ഏഴിന് കസ്റ്റഡിയിലെടുത്തിരുന്നു. അപകടകരമായി വാഹനം ഓടിച്ചതിന് കസ്റ്റഡിയിലെടുത്ത ഇയാളെ സ്റ്റേഷനിലെത്തിച്ച സമയത്ത് അവിടെയുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മീഷണറുടെ കോളറില്‍ പിടിച്ച്‌ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് വകുപ്പുതല നടപടിയും എടുത്തിരുന്നു. ഇതിന്റെ പേരില്‍ സസ്പെന്‍ഷന്‍ ലഭിച്ച്‌ തിരികെ ഇയാള്‍ സര്‍വീസില്‍ കയറിയിട്ട് അധിക നാളായിട്ടില്ല.

2011ല്‍ കേബിള്‍ കണക്ഷന്റെ വാടക ചോദിച്ചെത്തിയ ആളെ ആക്രമിച്ച വിഷയത്തിലും ഷബീറിനെതിരെ പോലീസ് കേസെടുത്തിരുന്നു. തുമ്ബ പോലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച കേസുണ്ട്. ഇതേവര്‍ഷം തന്നെ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് മറ്റൊരാളെ ആക്രമിച്ച സംഭവത്തിലും ഷബീറിനെതിരെ കേസെടുത്തിരുന്നു.

മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെ അഭിഭാഷകനെ മര്‍ദ്ദിച്ച കേസും ഇയാള്‍ക്കെതിരെ ഉണ്ട്. ഇങ്ങനെ തുടര്‍ച്ചയായി അഞ്ച് സസ്പെന്‍ഷന്‍ വാങ്ങിയ ഷബീറാണ് സില്‍വര്‍ലൈന്‍ വിഷയത്തില്‍ സമരക്കാരെ ബൂട്ടിട്ട് ചവിട്ടിയ സംഭവത്തിലൂടെ വീണ്ടും വിവാദത്തിലായിരിക്കുന്നത്.

ഷബീറിന് തെറ്റുപറ്റിയെന്ന് വകുപ്പ് തല അന്വേഷത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ എആര്‍ ക്യാമ്ബിലേക്ക് മാറ്റാന്‍ റൂറല്‍ എസ്പി ഉത്തരവിട്ടിരുന്നു. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയിട്ടും ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് വിവാദമായിരുന്നു. ഷബീറിനെതിരെ വകുപ്പ് തല നടപടിയും തുടരും.

കഴക്കൂട്ടത്ത് കെ റെയിലിന് വേണ്ടി സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി സര്‍വേ കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോയിയെ മുഖത്തടിച്ച്‌ ഷബീര്‍ വീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് കൂടാതെ ഷബീര്‍ പ്രകോപനം കൂടാതെ ജോയിയെ നിലത്തിട്ട് ബൂട്ടിച്ച കാലുകൊണ്ട് ചവിട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നതാണ്. നിലത്തിട്ട് ചവിട്ടുന്നതിന് മുമ്ബ് മുഖത്തടിച്ച്‌ വീഴ്ത്തുന്നത് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെയാണ് പൊലീസുകാരന്‍ അതിക്രമം കാണിച്ചതെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തി ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലീസുകാരനെതിരെ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. അതിക്രമം നടന്നു എന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്, ഒരു ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടുണ്ടായിട്ടും വീണ്ടും വകുപ്പ് തല അന്വേഷണത്തിനാണ് റൂറല്‍ എസ്പി ഉത്തരവിട്ടത്.

Related Articles

Latest Articles