Wednesday, December 17, 2025

കെഎസ്ഇബി 65-ാം വാർഷിക ദിനം; പത്മഭൂഷൺ ശ്രീ എമ്മിന്റെ പ്രഭാഷണത്തിനെതിരെ സിഐടിയു

തിരുവനന്തപുരം: കെഎസ്ഇബിയുടെ 65-ാം വാർഷിക ദിനാഘോഷത്തിന്റെ ഭാഗമായി പത്മഭൂഷൺ ശ്രീ എം നടത്തുന്ന പ്രഭാഷണം അനുവദിക്കില്ലെന്ന് സിഐടിയു. വൈദ്യുതി ഭവനിൽ വച്ച് നടത്താനിരിക്കുന്ന പ്രഭാഷണമാണ് സിഐടിയു സംഘടനയായ കെസ്ഇബി വർക്കേഴ്സ് അസോസിയേഷൻ തടയാൻ ശ്രമിക്കുന്നത്.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള വിദഗ്ധർ പങ്കെടുക്കുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടന പ്രഭാഷണമാണ് ശ്രീ എം നടത്തുക. ഇന്ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം വൈദ്യുതിഭവൻ ഓഡിറ്റോറിയത്തിൽ വച്ചാണ് ചടങ്ങ് നടക്കുക.

‘യോഗയിലൂടെ മാനസിക സമ്മർദം ഒഴിവാക്കിയുള്ള സ്വസ്ഥ ജീവിതവും മികവുറ്റ ജോലിയും’ ഇതാണ് പ്രഭാഷണത്തിലെ വിഷയം. ഇതിനെതിരെയാണ് സിഐടിയു രംഗത്തെത്തിയത്. മുമ്പ്‌ ഇത്തരമൊരു നീക്കം നടന്നപ്പോൾ സിഐടിയു പ്രവർത്തകരുടെ എതിർപ്പ് മൂലം പരിപാടി വേണ്ടെന്ന് വയ്‌ക്കേണ്ടി വന്നിരുന്നു.
എന്നാൽ ഇപ്പോൾ വീണ്ടും സിഐടിയു പ്രവർത്തകർ ഇത് ആവർത്തിക്കുകയാണ്.

Related Articles

Latest Articles