Wednesday, December 24, 2025

പക അത് വീട്ടാനുള്ളതാണ് !വാഹനത്തിൽ തോട്ടി കയറ്റി പോയതിന് പിഴയിട്ടു: ബില്‍ അടയ്ക്കാന്‍ താമസിച്ച എംവിഡി ഓഫിസിന്റെ ഫ്യുസ് കെഎസ്ഇബി ഊരി

കൽപറ്റ : കെഎസ്ഇബി വാഹനത്തില്‍ തോട്ടി കൊണ്ടുപോയതിനു പിഴയിട്ടതിനു തൊട്ട് പിന്നാലെ വൈദ്യുതി ബില്‍ അടയ്ക്കാന്‍ താമസിച്ചതിന് കല്‍പറ്റയിലെ മോട്ടോര്‍ വാഹനവകുപ്പ് ഓഫിസ് കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരി. റോഡ് ക്യാമറ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത് ഫ്യൂസ് ഊരിയ ഈ കെട്ടിടത്തിലാണ്.

കഴിഞ്ഞദിവസം ഇലക്ട്രിക് ലൈനിലേക്ക് ചാഞ്ഞു നിൽക്കുന്ന ചില്ലകൾ വെട്ടാന്‍ തോട്ടി കൊണ്ടുപോയ കെഎസ്ഇബി വാഹനത്തിന് റോഡ് ക്യാമറ നോട്ടിസ് കിട്ടിയിരുന്നു. സർക്കാർ സ്ഥാപനങ്ങളിൽ വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ കാലതാമസം ഉണ്ടായാലും ഇത്തരത്തിലുള്ള നടപടികളിലേക്കു കടക്കാറില്ലെന്നാണ്
മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

Related Articles

Latest Articles