Thursday, May 2, 2024
spot_img

KSEB ആസ്ഥാനം വളഞ്ഞ് അനാവശ്യ സമരം നടത്തുന്ന സഖാക്കളുടെ തനിനിറം

KSEB മാനേജ്മെന്റും ഓഫീസർസ് അസോസിയേഷൻ എന്ന തൊഴിലാളി സംഘടനയും തമ്മിലുള്ള പ്രശ്നങ്ങളും ഒരു വിഭാഗം സാറന്മാരുടെ സമരവുമെല്ലാം ജനം ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഇന്ന് ഓഫീസർസ് അസോസിയേഷൻ KSEB ആസ്ഥാനമായ തിരുവനന്തപുരത്തെ വൈദ്യുതി ഭവൻ വളയാനുള്ള തയ്യാറെടുപ്പിലാണ്. ആസ്ഥാനം വളഞ്ഞാലും ചെയര്മാനോ ബോർഡോ വളയില്ലെന്നാണ് KSEB ചെയർമാൻ പറയുന്നത്. പക്ഷെ ഈ സമരം എന്തിനു വേണ്ടിയാണെന്ന് ചോദിച്ചാൽ പ്രതിദിനം 5000 മുതൽ 10000 രൂപവരെ ശമ്പളം വാങ്ങുന്ന സാറന്മാരുടെ അരസുഖം എന്നേ പറയാനൊക്കൂ. കഴിഞ്ഞ മാസം പ്രഖ്യാപിച്ച 48 മണിക്കൂർ പണിമുടക്ക് പല സർക്കാർ ഉദ്യോഗസ്ഥർക്കും ഒരു ടൂർ പാക്കേജായിരുന്നു എന്ന് നാട്ടിൽ പാട്ടായ കാര്യമാണ്. സമൂഹത്തിൽ പാവപ്പെട്ടവന്റെ വയറ്റത്തടിച്ചുകൊണ്ട് തൊഴിലാളിപ്പാർട്ടി നടത്തുന്ന ആഭാസം. പക്ഷെ അവശ്യ സർവീസായ വൈദ്യുതി വിതരണം നടത്തുന്ന kseb യിലെ ഒരുദ്യോഗസ്ഥ ഇങ്ങനെ പണിമുടക്ക് മുതലെടുത്ത് ടൂറുപോയാൽ എങ്ങനുണ്ടാകും അതനുവദിക്കാതിരുന്നതിനു ചെയര്മാനെതിരെ നടത്തുന്ന സമരമാണിത്. ചട്ടങ്ങൾ.അനുസരിപ്പിക്കേണ്ട KSEBL ലെ ഒരു ഓഫീസർ ചട്ടലംഘനം നടത്തി ആർജിത അവധിഎടുത്ത് തൻ്റെ ആസ്ഥാനം വിട്ടുപോയി. അത് സംബന്ധിച്ച മാധ്യമ വാർത്തയെ അധികരിച്ച് KSEB വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൻ്റെ വെളിച്ചത്തിൽ.ആ ഓഫിസറെ അന്വേഷണ.വിധേയം ആയി സർവീസിൽ നിന്ന് സപെൻ്റ് ചെയ്തു. അതൊരു സാധാരണ നടപടി. ഇപ്പോൾ ഈ സമരം ചെയ്യുന്ന ഓഫീസർമാർ എത്രയോ തൊഴിലാളികളെ സസ്പെൻ്റ് ചെയ്തിരിക്കുന്നു. അതിൻ്റെ.പേരിൽ ഒരു തൊഴിലാളി സംഘടനകളും സമരവുമായി രംഗത്ത് വന്നിട്ടില്ല. മേൽപറഞ്ഞ ഓഫിസറുടെ സസ്പെൻഷനേ തുടർന്നുംKSEB ഓഫീസേഴസ് അസോസിയേഷൻ സമരം പ്രഖ്യാപിച്ചു. സസ്പെൻ്റ് ചെയ്യപ്പെട്ട ഓഫീസർ ഹൈക്കോടതിയിൽ കേസ് കൊടുത്തു. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഓഫീസർ സസ്പെൻഷനിൽ തുടരേണ്ട സാഹചര്യമില്ല എന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ അവർ യഥാസമയം അവധി അപേക്ഷ നൽകാതിരുന്നത് പൊറുക്കണം എന്ന പ്രസ്താവിച്ചു കൊണ്ടുള്ള നിവേദനം പരിഗണിച്ച് സസ്പെൻഷൻ അവസാനിപ്പിച്ചു തിരികെ ജോലിയിൽ പ്രവേശിപ്പിച്ചു. വെറും സാധാരണം ആയ ഈ അച്ചടക്കനടപടിക്കെതിരെ സമരം ചെയ്ത സംഘടനയുടെ സെക്രട്ടറി,.പ്രസിഡൻറ് എന്നിവരെ സസ്പെൻ്റ് ചെയ്തു. എന്നാൽ അവരുടെയും സസ്പെൻഷൻ റദ്ദാക്കിനിയമനംനൽകി. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. പിന്നെ വീണ്ടും ഈ സഖാക്കന്മാർ ആസ്ഥാനം വളയുന്നതെന്തിനോനായിരിക്കും? 14800 കോടി രൂപാ സഞ്ചിത നഷ്ടത്തിലെക്കു KSEBL യെ നയിച്ച പ്രവർത്തന മികവ് .കാഴ്ചവച്ച ഓഫീസർമാരാണ് സമരത്തിലൂടെ സ്ഥാപനത്തെ വളക്കാനും ഓടിക്കാനും രംഗത്ത് നിൽക്കുന്നത്. ഈ 14800 കോടി രൂപാ സഞ്ചിത നഷ്ടം ഈ സ്ഥാപനത്തിന് ഉണ്ടാക്കിയത് ഈ സ്ഥാപനത്തിലെ വർക്കർ.മുതൽ സബ് എഞ്ചിനീയർ വരെയും ഉള്ള തൊഴിലാളികളോ കണക്ക് എഴുതി സൂക്ഷിക്കയും മറ്റും ചെയുന്ന ക്ലാർക്കുമാരോ ജോലി ചെയ്യാത്ത കൊണ്ട് ഉണ്ടായതല്ല.

സമരം ചെയ്തു വെടക്കാക്കി സ്വകാര്യ.മുതലാളിമാർക്ക് വലിച്ചെറിഞ്ഞു.കൊടുക്കലാണോ ഇല്ലാത്ത കാരണം പഞ്ഞുള്ള ഈ വളയലിൻ്റെ .ലക്ഷ്യം. അതോ സ്ഥാപനത്തിൻ്റെ പൂർണ നിയന്ത്രണം ഓഫീസേഴസ് അസോസിയേഷന് നേതാവിന് നൽകണം എന്നോ? ഒരാളുടെ സസ്പെൻഷൻ പിൻവലിച്ചു സർവീസിൽ പ്രവേശിക്കാൻ ഉത്തരവ് നൽകിയാൽ അതു അനുസരിക്കാത്തതും ഇൻഡിസിപ്ലിൻ ആണ്. സമരത്തിൽ ഉള്ള ഓഫീസർമാർ മറ്റു കാരണങ്ങൾ പറഞ്ഞു അവധി.എടുത്താണ് ഇപ്പൊൾ സമരത്തിൽ പങ്കെടുക്കുന്നത്. സമരത്തിൽ പങ്കെടുക്കാൻ അവധി അപേക്ഷ നൽകിയാൽ അതു അവധിക്കുള്ള ശരിയായ കാരണം അല്ലാത്തകൊണ്ട് അംഗീകരിക്കില്ല. മറ്റുകാരണങ്ങൾ പറഞ്ഞു അവധി എടുത്ത് വേതനം പറ്റി സമരം ചെയ്യുന്നത് നിയമ വിധേയമല്ല ഉചിതവും അല്ല. ഇത് സംസ്ഥാനത്തെ ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ ഗുണ്ടായിസമാണ്. മാസം മുഴുവൻ പണിയെടുത്തിട്ടും ശമ്പളം കിട്ടാത്ത KSRTC ജീവനക്കാർ തൊട്ടപ്പുറത്തുള്ളത് ഓഫീസർസ് അസോസിയേഷൻ അംഗങ്ങൾ ഒന്ന് കാണണം. ഇവിടെ ലക്ഷക്കണക്കിന് രൂപയുടെ മാസശമ്പളം വാങ്ങി മാനേജ്മെന്റിനെ തെറിവിളിക്കുന്ന സാറന്മാർക്കെന്താണ് പ്രശ്നമെന്ന് ജനം ചോദിക്കുകയാണ്. ഒരുകാര്യം അസോസിയേഷൻ അംഗങ്ങൾ ഓർത്തിരിക്കുന്നത് നല്ലതാണ്. ഇന്ന് കേരളത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനുള്ള കുത്തകാവകാശം KSEB ക്ക് മാത്രമാണ്. ആ അവസ്ഥക്ക് ഏതു നിമിഷവും മാറ്റം വരം. എന്നാൽ കാര്യങ്ങൾ. ഇത്ര എളുപ്പമാവില്ല. സ്വകാര്യ സ്കൂളുകളിൽ നിന്ന് കുട്ടികളെ ക്യാൻവാസ് ചെയ്യാൻ നടക്കുന്ന സർക്കാർ സ്കൂൾ അധ്യാപകരെയും, കണക്ഷൻ പിടിക്കാൻ ഇന്ന് വെയില്കൊള്ളുന്ന BSNL ജീവനക്കാരെയും ഒന്നോർത്താൽ നന്ദി.

Related Articles

Latest Articles