തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ലോ ഫ്ളോര്‍ ബസുകളിൽ പുതിയ പരീക്ഷണത്തിനൊരുങ്ങി ഗതാഗത മന്ത്രി. ബസുകൾ ക്ലാസ്സ് മുറികൾ ആക്കുവാൻ വേണ്ടി വിട്ടുനൽകുന്നു എന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയത്. ഉപയോഗശൂന്യമായ രണ്ട് ലോ ഫ്ളോര്‍ ബസുകളാണ് ക്ളാസ് മുറികളായി മാറുന്നത്.
തിരുവനന്തപുരം മണക്കാട് ടിടിഐയിലാണ് ആദ്യ ബസ് ക്ളാസ് മുറികള്‍ എത്തുന്നത്. നഷ്ടത്തിലാകുന്ന സ്ഥാപനങ്ങളുടെ വൈവിധ്യവത്‌കരണത്തിന്റെ ഭാഗമായാണ് ഈ നടപടി. പ്രവര്‍ത്തനക്ഷമമല്ലാത്ത പഴയ ബസുകളാണ് ക്ളാസ് മുറികളാക്കാൻ പോകുന്നത്.
പഴയ ബസുകള്‍ തൂക്കി വില്‍ക്കുമെന്ന് ആന്റണി രാജു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബസുകള്‍ ക്ളാസ് മുറികളാക്കുമെന്ന് മന്ത്രി അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഇതുവരെയും പ്രതികരിച്ചില്ല.

