Monday, December 29, 2025

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു; ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം ഒഴിവായത് വൻ അപകടം

തിരുവനന്തപുരം : ബാലരാമപുരത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ടയർ ഊരിത്തെറിച്ചു. കെഎസ്ആർടിസി ബസിന്റെ ടയറാണ് ഊരി പോയത്. വെടിവച്ചാൻ കോവിലിൽ വച്ചായിരുന്നു അപകടം. തിരുവനന്തപുരം വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല.

രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്. വിഴിഞ്ഞത്ത് നിന്ന് നാഗർകോവിലിലേക്ക് സർവ്വീസ് നടത്തുന്ന ബസാണിത്. ടയർ സെറ്റോട് കൂടി ഊരിപ്പോകുകയായിരുന്നു. ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയത് കാരണം വൻ അപകടം ഒഴിവായി. ഏറെ നേരം സ്ഥലത്ത് ഗതാഗതക്കുരുക്ക് ഉണ്ടായി.

Related Articles

Latest Articles