Tuesday, December 16, 2025

കോഴിക്കോട് തിരുവമ്പാടിയിൽ കെഎസ്ആ‍ർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു ! യാത്രക്കാരി മരിച്ചു; നിരവധിപേർക്ക് പരിക്ക്; രക്ഷാപ്രവർത്തനം തുടരുന്നു

കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആ‍ർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് യാത്രക്കാരിയായ സ്ത്രീ മരിച്ചു. മുൻ സീറ്റിൽ യാത്ര ചെയ്തിരുന്ന ഇവരെ പുറത്തെടുത്ത് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് ഇവർ മരിച്ചത്. മരിച്ചത് തിരുവമ്പാടി കണ്ടപ്പൻ ചാൽ സ്വദേശിനിയാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനംഅപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ​ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ബസ് ഉയർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്

തിരുവമ്പാടി – ആനക്കാം പൊയിൽ റൂട്ടിലാണ് അപകടം. തിരുവമ്പാടിയിൽനിന്ന് ആനക്കാംപൊയിലേലേക്ക് വന്ന ബസ് കലുങ്കിൽ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. ബസിലെ എല്ലാ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം.

Related Articles

Latest Articles