Ganja
ബത്തേരി: മൈസൂരില്‍ നിന്നു പെരിന്തല്‍മണ്ണയിലേക്ക് വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നു എക്‌സൈസ് അധികൃതര്‍ കഞ്ചാവ് പിടികൂടി. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്‌റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെ ഇന്നലെ രാവിലെയാണ് സംഭവം. ഉടമസ്‌ഥനില്ലാത്ത നിലയിലാണ് കഞ്ചാവ് പൊതി ഉണ്ടായിരുന്നത്. ബാഗില്‍ ഭദ്രമായി സൂക്ഷിച്ച നിലയില്‍ 1.100 കിലോഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്.
എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ എ. പ്രജിത്തിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ബാബു മൃദുല്‍, സുരേഷ് വെങ്ങാലികുന്നേല്‍, പി.ഒ (ജി): എ.സി ചന്ദ്രന്‍, സി.ഇ.ഒ ജോബിഷ് എന്നിവരാണ് പരിശോധന നടത്തിയത്.
എന്‍.ഡി.പി.എസ്. നിയമങ്ങള്‍ക്ക് വിധേയമായി കേസ് രജിസ്‌റ്റര്‍ ചെയ്‌ത് തൊണ്ടി മുതല്‍ കസ്‌റ്റഡിയിലെടുത്തു നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…