Monday, December 15, 2025

വയനാട് പുൽപ്പള്ളിയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം; യാത്രക്കാർക്ക് പരിക്ക്

വയനാട്: കെഎസ്ആർടിസി ബസ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്ക്. വയനാട് പുൽപ്പള്ളിയിലാണ് അപകടമുണ്ടായത്. ആരുടെയും നില ഗുരുതരമല്ല. സീതാ മൗണ്ടിൽ നിന്നും തൃശ്ശൂർക്ക് രാവിലെ എട്ട് മണിക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസ് ആറാംമയിലിനും മൂന്നാം മൈലിനും ഇടയിൽ വച്ചാണ് മറിഞ്ഞത്.

ബസ് റോഡിൽ നിന്നും വലതുവശത്തേക്ക് തെന്നി മാറി മറിയുകയായിരുന്നു. അമിതവേഗം ആകാം കാരണമെന്നാണ് സംശയം. അപകട സമയത്ത് 16 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles