Saturday, September 26, 2026

ഇടുക്കിയില്‍ കെഎസ്ആര്‍ടിസി താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾക്ക് ദാരുണാന്ത്യം; അപകടം വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി; നിരവധിപേർക്ക് പരിക്ക്

ഇടുക്കി: നേര്യമംഗലം ചാക്കോച്ചി വളവിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. ബസില്‍ നിന്ന് പുറത്തെടുത്ത് കോതമംഗലം ധര്‍മഗിരി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കറ്റ പത്താം മൈൽ സ്വദേശി അസീസിനെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടയര്‍ പൊട്ടി ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

മൂന്നാറിൽ നിന്നും എറണാകുളത്തേക്ക് പോകുന്ന ബസാണ് ഇന്ന് അപകടത്തില്‍പ്പെട്ടത്. മൂന്നാറിൽ നിന്നും അഞ്ചു മണിക്ക് പുറപ്പെട്ട ബസാണിത്. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു. യാത്രക്കാരുടെ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് അറിവ്.പരിക്കേറ്റവരെ കോതമംഗലം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related Articles

Latest Articles