Monday, October 12, 2026

കെഎസ്ആർടിസി ബസ് മോക്ഷണം; സെക്യൂരിറ്റി ജീവനക്കാരന്റെ വേഷത്തിൽ എത്തി മോക്ഷണം നടത്തിയ ആൾ നിരവധി വാഹനങ്ങളെ ഇടിച്ചു; ഒടുവിൽ പോലീസ് കസ്റ്റഡിയിൽ

കൊച്ചി:ഇന്ന് രാവിലെ ആലുവയിൽ നിന്ന് മോക്ഷണം പോയ കെഎസ്ആർടിസി ബസ് കണ്ടെത്തി. സെക്യൂരിറ്റി ജീവനക്കാരന്റെ വേഷത്തിൽ എത്തിയ ആളാണ് ബസ് ഓടിച്ചു കൊണ്ടുപോയത്.

മോഷ്ടിച്ച ബസ് ഓടിച്ചു പോകുന്നതിനിടെ മറ്റ് നിരവധി വാഹനങ്ങളെ ഇടിച്ചിരുന്നു. കോഴിക്കോട് ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസ്സഞ്ചർ ബസാണ് മോഷണം പോയത്. കെഎസ്ആർടിസി ആലുവ സ്റ്റാന്റിൽ നിർത്തിയിട്ട ബസ് കള്ളൻ ഓടിച്ച് പോവുകയായിരുന്നു.

പ്രതിയെ എറണാകുളം നോർത്ത് പോലീസ് കസ്റ്റഡിയിൽ എടുക്കുകയും മോഷണം പോയ ബസ് കണ്ടെത്തുകയും ചെയ്തു.

Related Articles

Latest Articles