പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസില്‍ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാന്‍ ഡ്രൈവറുടെ ശ്രമമെന്ന് പരാതി. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനെതിരേയാണ് പരാതി ഉന്നയിച്ചത് . പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ബാംഗ്ലൂരിലേക്ക് പോകുന്ന സൂപ്പര്‍ ഡീലക്‌സ് ബസിലാണ് സംഭവം.
സംഭവം നടന്നതിന് ശേഷം ബംഗളൂരുവില്‍ എത്തിയ വിദ്യാര്‍ഥിനി ഇ- മെയിൽ വഴി കെഎസ്ആർടിസി വിജിലൻസിന് പരാതി നൽകുകയായിരുന്നു.
ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കൃഷ്ണഗിരിക്ക് സമീപം വച്ചാണ് പീഡനശ്രമം . പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസര്‍ അന്വേഷണം തുടങ്ങി. നിലവിൽ യുവതി പോലീസിന് പരാതി നൽകിയിട്ടില്ല.

