Saturday, May 4, 2024
spot_img

മണ്ണു സദ്യ, പട്ടിണിക്കഞ്ഞി, നിരാഹാര സമരം, വിഷുക്കെണി; ചെയ്ത ജോലിക്കുള്ള കൂലിക്കായി തൊഴിലാളി സർക്കാരിന്റെ കണ്ണ് തുറപ്പിക്കാൻ വിഷു ദിനത്തിൽ കെ എസ് ആർ ടി സി തൊഴിലാളുകളുടെ സമരം പലവിധം

തിരുവനന്തപുരം: തീയതി ഏപ്രിൽ പതിനഞ്ചായിട്ടും വിഷുവും ഈസ്റ്ററും അടങ്ങുന്ന ഉത്സവങ്ങൾ എത്തിയിട്ടും ജീവനക്കാർക്ക് മാർച്ച് മാസത്തെ ശമ്പളം നൽകാത്ത കെ എസ് ആർ ടി സി യുടെ നിലപാടിൽ പ്രതിഷേധിച്ച് ജീവനക്കാരുടെ പ്രതിഷേധം ശക്തം. വിഷു ദിവസമായ ഇന്ന് മണ്ണു സദ്യ, പട്ടിണിക്കഞ്ഞി, നിരാഹാര സമരം, വിഷുക്കെണി തുടങ്ങിയ വ്യത്യസ്‌ത സമരങ്ങൾ കേരളത്തിലെ പല ഡിപ്പോകളിലും നടന്നു. KST എംപ്ലോയീസ് സംഘ് (BMS) ആലുവ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ ഡിപ്പോയിൽ മണ്ണ് സദ്യ വിളമ്പി തൊഴിലാളികൾ മണ്ണു സദ്യ വിളമ്പി പ്രതിഷേധിച്ചു. പല ഡിപ്പോകളിലും KSRTC ജീവനക്കാരുടെ വിഷു പട്ടിണിയിലാക്കിയ പിണറായി സർക്കാരിനെതിരെ KST എംപ്ലോയീസ് സംഘ് വിഷു ദിനത്തിൽ പട്ടിണി കഞ്ഞിവച്ച് പ്രതിഷേധിച്ചു. വൈക്കം ഡിപ്പോയിൽ വിഷു ദിനത്തിൽ KSRTC ജീവനക്കാർ നിരാഹാരസമരം നടത്തി.

പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ മാത്രമല്ല ഇടത് ട്രേഡ് യൂണിയനും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് സമരത്തിലാണ്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകുമെന്ന് കെ എസ് ആർ ടി സി മാനേജ്‌മന്റ് നേരത്തെ ഉറപ്പു നൽകിയിരുന്നു. മാനേജ്മെന്റ് ഉറപ്പ് പാലിച്ചില്ല എന്ന് മാത്രമല്ല നിരന്തരം ശമ്പളം മുടങ്ങുകയുമാണ്.

Related Articles

Latest Articles