Monday, May 20, 2024
spot_img

ജനുവരി മുതല്‍ കെ​എ​സ്‌ആ​ര്‍​ടി​സി മുഴുവന്‍ സര്‍വീസുകളും ആരംഭിക്കും

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചി​രു​ന്ന കെ​എസ്​ആ​ർ​ടി​സി​യു​ടെ മു​ഴു​വ​ൻ സ​ർ​വീ​സു​ക​ളും ജ​നു​വ​രി മു​ത​ൽ പു​നഃ​രാ​രം​ഭി​ക്കു​മെ​ന്ന് സി​എം​ഡി ബി​ജു​പ്ര​ഭാ​ക​ർ അ​റി​യി​ച്ചു. ഇതിന് വേണ്ടി എല്ലാ യൂണിറ്റ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഫാസ്റ്റ് പാസഞ്ചറുകള്‍ ബസ് സർവീസുകൾ രണ്ട് ജില്ലകളിലും, സൂപ്പര്‍ ഫാസ്റ്റുകള്‍ നാല് ജില്ലകള്‍ വരെയും ഓപ്പറേറ്റ് ചെയ്യുന്ന സമ്പ്രദായം നിലനിര്‍ത്തുമെന്നും സിഎംഡി അറിയിച്ചു. ദീർഘദൂര സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നുണ്ട്. തെക്കൻ കേരളത്തിൽ നിന്നു വടക്കൻ കേരളത്തിലേക്കുള്ള സർവീസുകളിൽ ഏറിയ പങ്കും ഇതിനോടകം ഓടി തുടങ്ങി.

ക്രിസ്തുമസ് പുതുവത്സര ദിനത്തോടനുബന്ധിച്ച്‌ കെഎസ്‌ആര്‍ടിസി പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വ്വീസ് നടത്താനും തീരുമാനമായിട്ടുണ്ട്. ഡിസംബര്‍ 21 മുതല്‍ ജനുവരി നാലു വരെയാണ് പ്രത്യേക സര്‍വ്വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങില്‍ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചുമാണ് സര്‍വ്വീസ് നടത്തുക.

Related Articles

Latest Articles