Thursday, January 8, 2026

മീറ്റിങ്ങിനാണെന്ന വ്യാജേന വീട്ടിലേക്ക് വിളിച്ചു വരുത്തി; വാൾ പേപ്പർ കാണിച്ചുതരാമെന്ന പേരിൽ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയിട്ട് തക്കാളി ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു, ദൃശ്യങ്ങൾ കൈവശം ഉണ്ടെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു: ലോ അക്കാദമി മുൻ ചെയർമാൻ മുഹമ്മദ് ആഷിഖിനെതിരെ പീഡന പരാതി നൽകി കെഎസ്‌യു പ്രവർത്തക

തിരുവനന്തപുരം: സഹപ്രവർത്തകയെ മയക്കുമരുന്ന് കലർത്തിയ തക്കാളി ജ്യൂസ് നൽകി കെഎസ് യു നേതാവ് പീഡിപ്പിച്ചതായി പരാതി. ലോ അക്കാദമി മുൻ ചെയർമാൻ മുഹമ്മദ് ആഷിഖിനെതിരെയാണ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനി പരാതി നൽകിയത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

വഴയിലയിലെ വാടക വീട്ടിൽവെച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. നഗ്നദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും, സംഭവം പുറത്തുപറഞ്ഞാൽ ഇത് പുറത്തുവിടുമെന്നും ആഷിക് ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നുമാണ് പരാതിയിൽ പെൺകുട്ടി പറയുന്നത്.

2021 ജൂൺ 14 നായിരുന്നു പെൺകുട്ടി ഇയാളുടെ പീഡനത്തിന് ഇരയായത്. കോളേജിൽവെച്ച് ആഷികിനെ പരിചയപ്പെട്ട പെൺകുട്ടി കെഎസ് യുവിൽ അംഗത്വം എടുത്തിരുന്നു. സംഘടനയുടെ മീറ്റിംഗ് എന്ന പേരിൽ കെഎസ്‌യു പ്രവർത്തകരെ വാടക വീട്ടിലേക്ക് ആഷിക് വിളിപ്പിക്കുക പതിവായിരുന്നു. ജൂൺ 14 ന് മീറ്റിംഗ് ഉണ്ടെന്ന പേരിൽ പെൺകുട്ടിയെ ആഷിക് വീട്ടിലേക്ക് വിളിപ്പിച്ചു. ഇത് വിശ്വസിച്ച പെൺകുട്ടി ആഷികിന്റെ സുഹൃത്തിന്റെ കാറിൽ വീട്ടിലേക്ക് പോയി. എന്നാൽ അവിടെ ആഷിക് അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഇക്കാര്യം ആരഞ്ഞപ്പോൾ ആളുകൾ വരുമെന്നായിരുന്നു ആഷികിന്റെ മറുപടി.

വാൾ പേപ്പർ കാണിച്ചുതരാമെന്ന പേരിൽ പെൺകുട്ടിയെ കിടപ്പു മുറിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് മയക്കുമരുന്ന് കലർത്തിയ തക്കാളി ജ്യൂസ് നൽകി പീഡിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങൾ കൈവശം ഉണ്ടെന്ന് ഭീഷണിപ്പെടുത്തി പിന്നെയും പീഡനം തുടർന്നു. ഇതിനിടെ സ്വർണമാലയും പാദസരവും ആഷിക് വാങ്ങിയതായും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നുണ്ട്

Related Articles

Latest Articles