siza-thomass
കൊച്ചി: സാങ്കേതിക സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ വിസി നിയമനത്തിന് സ്റ്റേ വേണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളി ഹൈകോടതി. വിഷയത്തില്‍ ഇടക്കാല ഉത്തരവ് ഉണ്ടാകില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. സിസയുടെ നിയമനം സ്‌റ്റേ ചെയ്ത് കൊണ്ട് ഇടക്കാല ഉത്തരവ് വേണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഈ സാഹചര്യത്തിൽ കെടിയു താത്കാലിക വിസിയായി ഗവർണർ നിയമിച്ച ഡോ. സിസ തോമസിന് തുടരാം.
സാങ്കേതിക വിദ്യാഭ്യാസവകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ സിസ തോമസിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍, ഇത് കോടതി അംഗീകരിച്ചില്ല. യുജിസി മാനദണ്ഡപ്രകാരമാണ് വിസിയെ നിയമിച്ചതെന്ന് ഗവര്‍ണറുടെ അഭിഭാഷകന്‍ കോടതിയിൽ പറഞ്ഞു. തുടര്‍ന്ന് വിഷയത്തില്‍ വെള്ളിയാഴ്ച വിശദമായ വാദം കേള്‍ക്കാമെന്നും യുജിസിയെ കൂടി കക്ഷി ചേര്‍ക്കാനും കോടതി ഉത്തരവിടുകയും ചെയ്തു. ഇതോടെ, ഗവര്‍ണര്‍ക്കെതിരായ പോരാട്ടില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കെടിയു വിസി വിഷയത്തില്‍ കോടതിയില്‍ നിന്നു ലഭിച്ചിരിക്കുന്നത്. ഗവര്‍ണറെ ഒന്നാം എതിര്‍കക്ഷിയാക്കി ഉന്നത വിദ്യാഭ്യാസവകുപ്പ് അഡീഷണല്‍ സെക്രട്ടറി സി. അജയനാണ് ഹര്‍ജി നല്‍കിയത്.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…