Saturday, May 18, 2024
spot_img

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വനിതാ സിംഗിള്‍സ് കിരീടം ചൂടി സോഫിയ കെനിന്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ചൂടി അമേരിക്കന്‍ താരം സോഫിയ കെനിന്‍. മുന്‍ ലോക ഒന്നാം നമ്പര്‍ ഗര്‍ബൈന്‍ മുഗുരുസയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് 14-ാം സീഡായ കെനിന്‍ കന്നിക്കിരീടം ചൂടിയത്. സ്‌കോര്‍: 4-6, 6-2,6-2.

2016 ല്‍ ഫ്രഞ്ച് ഓപ്പണിലും തൊട്ടടുത്ത വര്‍ഷം വിംമ്പിള്‍ഡനിലും കിരീടം നേടിയ മുഗുരസ ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയതിനു പിന്നാലെയാണ് സോഫിയ കെനിന്‍ തിരിച്ചുവരവ് നടത്തിയത്. മുഗുരസയെ പൊരുതാന്‍ പോലും ഇടംനല്‍കാതെയാണ് കെനിന്റെ പ്രകടനം.

സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരം അഷ്‌ലി ബാര്‍ട്ടിയെ അട്ടിമറിച്ചാണ് കെനിന്‍ ഫൈനലില്‍ കടന്നത്. സിമോണ ഹാലെപ്പിയെല മറികടന്നാണ് മുഗുരസെ ഫൈനലിെലെത്തിയത്. നാളെ നടക്കുന്ന പുരുഷ വിഭാഗം ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍ സെര്‍ബിയയുടെ നോവാക് ജോക്കോവിച്ച് ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെ നേരിടും.

Related Articles

Latest Articles