Saturday, May 18, 2024
spot_img

രാജ്യത്ത് ഒരേ സമയം ഇനി രണ്ട് ബിരുദം; വ്യത്യസ്ത കോളേജുകളിൽ ചേരാം; അടുത്ത അദ്ധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കുമെന്ന് യുജിസി

ദില്ലി:രാജ്യത്ത് ഒരേ സമയം ഇനി രണ്ട് ബിരുദങ്ങൾ ചെയ്യാൻ അവസരം ഒരുക്കി യുജിസി. ഇനിമുതൽ വിദ്യാർത്ഥികൾക്ക് വ്യത്യസ്ത കോളേജുകളിൽ ബിരുദത്തിന് ചേരാം. അടുത്ത അദ്ധ്യയന വർഷം മുതൽ ഇത് നടപ്പിലാക്കാനാണ് യുജിസിയുടെ തീരുമാനം. പുതുതായി ബിരുദത്തിന് ചേരുന്നവർക്കും നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും രണ്ട് ബിരുദം ചെയ്യാൻ സാധിക്കും. കോളേജുകളുടെയും സർവ്വകലാശാലകളുടെയും മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും പ്രവേശനം.

അതേസമയം കൂടുതൽ സർവ്വകലാശാലകൾ രണ്ട് ബിരുദം ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് യുജിസി ചെയർപേഴ്‌സൺ എം ജഗദീഷ് കുമാർ അറിയിച്ചു. ‘യുജി, പിജി കോഴ്‌സുകൾക്ക് ഇത് ബാധകമാണ്. ഒരു കോഴ്‌സ് ഓൺലൈനായും രണ്ടാമത്തെ കോഴ്‌സ് നേരിട്ട് കോളജിൽ പോയി പഠിക്കുന്നതിനും സാധിക്കും. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നത്. വിദ്യാർത്ഥികൾ വിവിധ കഴിവുകൾ ആർജിക്കുന്നതിന് വേണ്ടിയാണ് രണ്ട് ബിരുദം ഒരേ സമയം ചെയ്യാൻ അവസരം ഒരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദ്ദേശങ്ങൾ ഉടൻ പുറത്തിറക്കും’- അദ്ദേഹം അറിയിച്ചു.

Related Articles

Latest Articles