Saturday, December 20, 2025

പോളിംഗ് ബൂത്തുകളില്‍ കൈക്കുഞ്ഞുങ്ങളെ നോക്കാന്‍ കുടുംബശ്രീ

തിരുവനന്തപുരം: പോളിംഗ് ബൂത്തിലെത്തുന്നവര്‍ക്കൊപ്പമുള്ള കുട്ടികളെ നോക്കാന്‍ കുടുംബശ്രീയെ ചുമതലപ്പെടുത്തും. അമ്മമാര്‍ വോട്ട് ചെയ്തുവരുന്നതുവരെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ പോളിംഗ് ബൂത്തുകളില്‍ ഒരു കുടുംബശ്രീ അംഗത്തെ നിയോഗിക്കും.

കോട്ടയം ജില്ലയില്‍ 750 രൂപ വരെ ഇതിനു പ്രതിഫലം നല്‍കുന്നുണ്ട്. മറ്റ് ജില്ലകളില്‍ ഇത് സന്നദ്ധസേവനമായി നടപ്പിലാക്കാനാണ് നിര്‍ദ്ദേശം.ബൂത്തുകളില്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണമെത്തിക്കാനും ഇത്തവണ കുടുംബശ്രീയെ നിയോഗിക്കും. സ്‌നാക്‌സ് കൗണ്ടറുകള്‍ നടത്താനാവാത്ത പോളിംഗ് ബൂത്തുകളില്‍ രാത്രിയും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ആഹാരം നല്‍കാനാണ് നിര്‍ദ്ദേശം. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് വിലയീടാക്കിയാവും ഭക്ഷണം നല്‍കുക.

Related Articles

Latest Articles