Tuesday, May 21, 2024
spot_img

പ്രചാരണത്തിനിടെ അപമാനിച്ചവര്‍ക്കെതിരേ നടപടി എടുത്തില്ല;ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി ശോഭ സുരേന്ദ്രന്‍

ആറ്റിങ്ങല്‍ : ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ അപമാനിച്ചുവെന്നും പ്രചാരണം തടസപ്പെടുത്തിയെന്നും ആറ്റിങ്ങലിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ പരാതി. സിപിഎമ്മിന് പോലീസ് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ച് എന്‍ഡിഎ പ്രവര്‍ത്തകര്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

അപമാനിച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ശോഭ സുരേന്ദ്രന്‍ ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ കുത്തിയിരിക്കുകയാണ്. നിരവധി പ്രവര്‍ത്തകരും നേതാക്കളും സ്ഥാനാര്‍ഥിക്കൊപ്പം പ്രതിഷേധവുമായി രംഗത്തുണ്ട്. വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്നാണ് ബിജെപി വ്യക്തമാക്കിയിരിക്കുന്നത്.

ഇന്നലെ ആറ്റിങ്ങല്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന് പള്ളിക്കല്‍ ടൗണില്‍ ബിജെപി പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിക്ക് സ്വീകരണം ഒരുക്കിയിരുന്നു. ഇവിടേയ്ക്ക് ശോഭ സുരേന്ദ്രന്റെ വാഹന വ്യൂഹമെത്തിയപ്പോള്‍ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ കൂകി വിളിക്കുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു

Related Articles

Latest Articles