Sunday, May 19, 2024
spot_img

ഇന്ത്യക്ക് നയതന്ത്ര വിജയം; കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ തടഞ്ഞു

കുല്‍ഭൂഷണ്‍ ജാദവിന് പാക് സൈനിക കോടതി വിധിച്ച വധശിക്ഷ തടഞ്ഞുകൊണ്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി വന്നിരിക്കുകയാണ്. ഇന്ത്യൻ ചാരനെന്ന് മുദ്രകുത്തി പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ച കേസിൽ ഇന്ത്യ സമർപ്പിച്ച അപ്പീലിലാണ് ഇപ്പോള്‍ നിര്‍ണ്ണായക വിധി വന്നിരിക്കുന്നത്.

വധശിക്ഷ നല്‍കിക്കൊണ്ടുള്ള പാക് സൈനിക കോടതി വിധി പുനഃപരിശോധിക്കണമെന്നും കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര കോടതിയുടെ വിധിയില്‍ പറയുന്നു. വിയന്ന കാരാറിന്‍റെ ലംഘനമാണാ് പാകിസ്ഥാന്‍ നടത്തിയതെന്ന് രാജ്യന്തര കോടതി ചൂണ്ടിക്കാട്ടുന്നു.16 ജഡ്ജിമാരടങ്ങുന്ന ബെഞ്ചാണ് കേസില്‍ വിധിപറഞ്ഞത്. ചാരവൃത്തി ആരോപിച്ചാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles