കുൽദീപ് യാദവ്
കൊൽക്കത്ത :രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ ബോളർമാർക്കു മുന്നിൽ തകർന്നടിഞ്ഞ് ശ്രീലങ്കൻ ബാറ്റിംഗ് നിര. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക മത്സരം 31 ഓവറുകൾ പിന്നിടുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് എന്ന നിലയിൽ പരുങ്ങുകയാണ്. ദുനിത് വെലാലഗയും (21 പന്തിൽ 11), ചാമിക കരുണരത്നെയുമാണ് (ഏഴു പന്തിൽ രണ്ട്) ക്രീസിൽ. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 102 എന്ന നിലയിൽനിന്നാണ് ഏഴിനു 152 എന്ന നിലയിലേക്ക് ചീട്ടു കൊട്ടാരം പോലെ ലങ്ക തകർന്ന് വീണത്.
ടീമിലേക്ക് മടങ്ങിയെത്തിയ കുൽദീപ് യാദവ് ഇന്ത്യയ്ക്കായി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്ക്, അക്സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി. ശ്രീലങ്കയ്ക്കായി നുവനിന്ദു ഫെർണാണ്ടോ അർധ സെഞ്ചറി നേടി. 63 പന്തുകൾ നേരിട്ട താരം 50 റൺസാണ് നേടിയത്. അരങ്ങേറ്റ മത്സരം കളിക്കുന്ന ഓപ്പണർ നുവനിന്ദു ഫെര്‍ണാണ്ടോയും കുശാൽ മെൻഡിസും ചേർന്നാണ് ശ്രീലങ്കയെ 100 കടത്തിയത്. തൊട്ടുപിന്നാലെ കുൽദീപ് യാദവ് മെൻഡിസിനെ പുറത്താക്കി. പിന്നാലെയെത്തിയ ശ്രീലങ്കയുടെ മധ്യനിര താരങ്ങളെല്ലാം പിടിച്ചു നിൽക്കാനാകാതെ വിക്കറ്റ് നഷ്ടമാക്കി തിരികെ നടന്നു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…