Saturday, January 3, 2026

കുൽഗാം ഏറ്റുമുട്ടൽ! 2 ഭീകരരെ വധിച്ച് സുരക്ഷാസേന ! 2 സൈനികർക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. 2 സൈനികർ വീരമൃത്യു വരിച്ചു. കുല്‍ഗാമിലെ ഗുദ്ദര്‍ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകര സാന്നിധ്യത്തെക്കുറിച്ച ലഭിച്ച വിവരത്തെ തുടർന്ന് ജമ്മുകശ്മീര്‍ പോലീസ്, സആര്‍പിഎഫ്, സൈന്യം എന്നിവരുടെ സംയുക്ത സംഘം തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ പാക് പൗരനാണെന്നാണ് വിവരം.മറ്റൊരാൾ കശ്മീർ സ്വദേശിയാണെന്നാണ് സൂചന

ദൗത്യത്തിന്റെ തുടക്കത്തില്‍ ഒരു ഭീകരനെ വധിച്ചെങ്കിലും ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫീസറിന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.തുടർന്ന് ഏറ്റമുട്ടല്‍ തുടരുകയും ഒരു ഭീകരനെ കൂടി വധിക്കുകയായിരുന്നു. ഇതിനിടെ രണ്ട് സൈനികര്‍ക്ക് കൂടി വെടിയേറ്റു. ഇവരെയും ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മൂന്ന് സൈനികരില്‍ രണ്ടുപേര്‍ മരണത്തിന് കീഴടങ്ങിയത്.വധിച്ചത് ലഷ്‌കര്‍ ഭീകരരെയെന്നാണ് സൈന്യം നല്‍കുന്ന സൂചന.

Related Articles

Latest Articles