Monday, May 20, 2024
spot_img

വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെയെന്ന് സ്പീക്കര്‍: വിമത എം.എല്‍.എമാര്‍ ഹാജരാകണം

ബംഗളുരു: കര്‍ണാടകയില്‍ പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് ഉറപ്പ് നല്‍കി വിധാന്‍ സഭ സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍. മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന്മേലുള്ള എല്ലാ നടപടികളും ഇന്ന് തന്നെ പൂര്‍ത്തിയാക്കുമെന്നും സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് പുറപ്പെടും മുന്‍പാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വിമത എം.എല്‍.എ മാരോട് സഭയില്‍ ഹാജരാകാന്‍ സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്.

വിമത എം.എല്‍.എമാരുടെ രാജി സ്വീകരിക്കുന്നതിലും അവരെ അയോഗ്യരാക്കുന്നതിലും തീരുമാനമെടുക്കുക വിശ്വാസവോട്ടെടുപ്പിന്റെ നടപടികള്‍ അവസാനിച്ച ശേഷം മാത്രമായിരിക്കുമെന്നും നാളെ ഈ എം എല്‍ എമാരെ താന്‍ നേരിട്ട് കാണുമെന്നും അതിന്‌ ശേഷം മാത്രമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്നും സ്പീക്കര്‍ പറഞ്ഞിരുന്നു. നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രി എച്ച്‌ ഡി കുമാരസ്വാമിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവില്ല എന്നാണ് അറിയാന്‍ കഴിയുന്നത്.

Related Articles

Latest Articles