surabhii
ഐശ്വര്യ ലക്ഷ്മി, സുരഭി ലക്ഷ്മി, സ്വാസിക, തന്വി റാം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുമാരി ഒക്ടോബര്‍ 28 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ട്രെയ്ലറില് നടി സുരഭി ലക്ഷ്മി അവതരിപ്പിക്കുന്ന മന്ത്രവാദിനി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
80 വയസുള്ള മന്ത്രവാദിനി ആയാണ് അഭിനയിക്കുന്നത്. 80 വയസ് വരെ നമുക്ക് മാനസികമായി സഞ്ചരിക്കാന്‍ ബുദ്ധിമുട്ടാണ്. ഒരു പത്തിരുപത് വയസ് വരെ ഒക്കെയാണെങ്കില്‍ പറ്റും. അങ്ങനെ ഈ റോള്‍ ചെയ്യുന്നില്ല എന്ന് പറഞ്ഞതാണ്. പിന്നെ സംവിധായകനൊക്കെ നിര്‍ബന്ധിച്ചാണ് ഈ കഥാപാത്രം ചെയ്യുന്നത്.
ഇപ്പോള്‍ നടക്കുന്ന സംഭവവുമായി സിനിമയിലെ താന്‍ അവതരിപ്പിക്കുന്ന മന്ത്രവാദിനിക്ക് ഒരു ബന്ധവുമില്ല. ഇങ്ങനെയൊരു ചര്‍ച്ച ഉണ്ടാക്കുക എന്നതല്ല സിനിമയുടെ ലക്ഷ്യം. തങ്ങള്‍ ഒരു മുഴുനീള എന്റര്ടെയ്നര് സിനിമയാണ് ഉദ്ദേശിച്ചത്. ബാംബു ബോയിസിലൊക്കെ വന്നിട്ടുള്ള ഒരു ഭാഷയാണ്.
പക്ഷെ നമ്മള് തമാശ രീതിയിലാണ് എടുത്തിട്ടുള്ളത്. ഇത് ഒരു സീരിയസ് സംഭവമാണ് എന്നാണ് സുരഭി ലക്ഷ്മി ഒരു മാധ്യമത്തോട് വ്യക്തമാക്കിയത്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…