pranav-mohanlal
ആരാധകരുടെ പ്രിയ താരജോഡിയാണ് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും. ഹൃദയത്തിന് ശേഷം വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുകയാണ് പ്രണവും കല്യാണിയും. ഹൃദയത്തിന്റെ കലാ സംവിധായകന്‍ പ്രശാന്ത് അമരവിളയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്.
പ്രണവിനും കല്യാണിക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് ‘വീണ്ടും ഒരുമിക്കാന്‍ പോകുന്നു’ എന്നാണ് പ്രശാന്ത് കുറിച്ചത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ പോസ്റ്റ്. നിരവധി പേരാണ് പുതിയ വിശേഷങ്ങള്‍ തിരക്കിക്കൊണ്ട് കമന്റ് ചെയ്യുന്നത്. അഞ്ജലി മേനോന്‍ ചിത്രത്തില്‍ പ്രണവും കല്യാണിയും വീണ്ടും ഒന്നിക്കുന്നവെന്ന തരത്തില്‍ ചര്‍ച്ചകള്‍ നിലനിന്നിരുന്നു. ആ സിനിമയാണോയെന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്.
‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിലാണ് പ്രണവും കല്യാണിയും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രം. പിന്നീടാണ് വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിലെ നിത്യ, അരുണ്‍ എന്നീകഥാപാത്രങ്ങള്‍ക്ക് വന്‍സ്വീകാര്യത ലഭിച്ചിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നിരുന്നു. ചിത്രം വന്‍ വിജയമാണ് നേടിയത്. കൂടാതെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഹൃദയം നേടി.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…