മുളക്കുഴ:സേവാ ഭാരതി മുളക്കുഴ പഞ്ചായത്ത് സമിതിക്ക് വേണ്ടി പ്രൗഡ് ടാലന്‍റ് എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നിർമിച്ചു നൽകിയ ഭവനം കാരയ്ക്കാട് രാധാലയത്തിൽ വത്സലയ്ക്കും അരവിന്ദിനും ഇനി സ്വന്തം. മിസോറാം മുൻ ഗവര്‍ണ്ണറും, മുതിര്‍ന്ന പ്രചാരകനുമായ കുമ്മനം രാജശേഖരൻ ഉത്ഘാടനവും താക്കോൽദാനവും നിര്‍വ്വഹിച്ചു. പ്രൗഡ് ടാലന്‍റ് എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി എംഡി സനു എൻ. മയൂരവും , ഭാര്യ ഭാഗ്യലക്ഷ്മി മേനോനും ചേർന്ന് നിര്‍മ്മിച്ച് സേവാഭാരതിക്കു കൈമാറിയ വീടിന്റെ താക്കോല്‍ദാന കര്‍മ്മത്തിന്റെ ചടങ്ങില്‍ സേവാഭാരതി പഞ്ചായത്ത് സമിതി അദ്ധ്യക്ഷന്‍ ഡോ. അരുണ്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിന് സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി വി.എസ്. ബിനു സ്വാഗതം പറഞ്ഞു. പ്രൗഡ് ടാലന്‍റ് എജ്യൂക്കേഷൻ കൺസൾട്ടൻസി പാർട്ട്ണർ നിഥിനും ചടങ്ങിൽ പങ്കാളിയായി.
സനു എന്‍. മയൂരം പ്രചോദനപരമായി തലചായ്ക്കാന്‍ ഒരിടം ഇല്ലാത്ത വത്സലയ്ക്കും കുടുംബത്തിനും വീട് നിര്‍മ്മിച്ചു നല്‍കിയത് മാതൃകാപരമെന്ന് ചടങ്ങ് ഉത്ഘാടനം ചെയ്തുകൊണ്ട് കുമ്മനം രാജശേഖരൻ പറഞ്ഞു . പിന്നീട് ചടങ്ങിൽ സംസാരിച്ച സനു എൻ. മയൂരം വീട് നിര്‍മ്മാണത്തിന്റെ അനുഭവങ്ങള്‍ പങ്കുവയ്കച്ചു. തുടർന്ന് വത്സലയ്ക്ക് ഖണ്ഡ് സമ്പര്‍ക്ക പ്രമുഖ് എസ്. സുനില്‍കുമാര്‍ ഭാരതാംബയുടെ ഛായാ ചിത്രം കൈമാറി.
തപസ്യ മേഖലാ സംഘടനാ കാര്യദര്‍ശി അനുകൃഷ്ണന്‍, ഖണ്ഡ് സഹ കാര്യവാഹക് ശ്രീക്കുട്ടൻ, താലൂക്ക് സംഘടന സെക്രട്ടറി അജു കൃഷ്ണൻ , ജന.സെക്രട്ടറി ഉണ്ണികൃഷ്ണൻ, ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പ്രമോദ്, സെക്രട്ടറി അനീഷ് മുളക്കുഴ, സേവാഭാരതി പഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ ഗോപിനാഥന്‍ സംഗമം, എന്നിവർ ചടങ്ങിൽ സംസാരിച്ചു. വി. വിജയകുമാര്‍, ട്രഷറര്‍ രാഹുല്‍രാജ്, ഉപഖണ്ഡ് കാര്യവാഹ് എസ്. ശരത്, സുനില്‍കുമാര്‍, പ്രവീണ്‍ പവിത്രം, അനന്തന്‍ കെ.ആര്‍. ഉണ്ണികൃഷ്ണൻ, അനൂപ് പെരിങ്ങാല, സിജു, അഭിജിത്ത്, ജിതിന്‍, അനില്‍കുമാര്‍ എന്നിവർ ചടങ്ങില്‍ സന്നിഹിതരായി. സേവാഭാരതി പഞ്ചായത്ത് ജോ. സെക്രട്ടറി വിഷ്ണു മാമ്പഴമഠത്തില്‍ കൃതജ്ഞത രേഖപ്പെടുത്തി.
കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…
ഭാരതീയ ജനതാ പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിലും രാജ്യത്തിന്റെ രാഷ്ട്രീയ ഗതിമാറ്റുന്നതിലും ചരിത്രപരമായ പങ്കുവഹിച്ച മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും ഭാരതരത്നവുമായ എൽ.കെ. അദ്വാനി…
ആർഷഭാരത പൈതൃകത്തിന്റെ പ്രൗഢിയും യുക്തിചിന്തയിലധിഷ്ഠിതമായ ആത്മീയതയും നെഞ്ചിലേറ്റിയ മഹാനായ യുഗപുരുഷൻ സ്വാമി ദയാനന്ദ സരസ്വതിയുടെ നിർവാൺ ദിവസ് രാജ്യമെമ്പാടും ഭക്തിനിർഭരമായി…
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…