Monday, October 26, 2026

സുമനസ്സിൻ്റെ സാന്ത്വന സ്പർശം; നിർദ്ധന കുടുബത്തിന് കൂടൊരുങ്ങി

മുളക്കുഴ:സേവാ ഭാരതി മുളക്കുഴ പഞ്ചായത്ത് സമിതിക്ക് വേണ്ടി പ്രൗഡ് ടാലന്‍റ് എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി നിർമിച്ചു നൽകിയ ഭവനം കാരയ്ക്കാട് രാധാലയത്തിൽ വത്സലയ്ക്കും അരവിന്ദിനും ഇനി സ്വന്തം. മിസോറാം മുൻ ഗവര്‍ണ്ണറും, മുതിര്‍ന്ന പ്രചാരകനുമായ കുമ്മനം രാജശേഖരൻ ഉത്ഘാടനവും താക്കോൽദാനവും നിര്‍വ്വഹിച്ചു. പ്രൗഡ് ടാലന്‍റ് എജ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സി എംഡി സനു എൻ. മയൂരവും , ഭാര്യ ഭാഗ്യലക്ഷ്മി മേനോനും ചേർന്ന്  നിര്‍മ്മിച്ച് സേവാഭാരതിക്കു കൈമാറിയ വീടിന്റെ താക്കോല്‍ദാന കര്‍മ്മത്തിന്റെ ചടങ്ങില്‍ സേവാഭാരതി പഞ്ചായത്ത് സമിതി അദ്ധ്യക്ഷന്‍ ഡോ. അരുണ്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിന് സേവാഭാരതി പഞ്ചായത്ത് സെക്രട്ടറി വി.എസ്. ബിനു സ്വാഗതം പറഞ്ഞു. പ്രൗഡ് ടാലന്‍റ് എജ്യൂക്കേഷൻ കൺസൾട്ടൻസി പാർട്ട്ണർ നിഥിനും ചടങ്ങിൽ പങ്കാളിയായി.

സനു എന്‍. മയൂരം പ്രചോദനപരമായി തലചായ്ക്കാന്‍ ഒരിടം ഇല്ലാത്ത വത്സലയ്ക്കും കുടുംബത്തിനും വീട് നിര്‍മ്മിച്ചു നല്‍കിയത് മാതൃകാപരമെന്ന് ചടങ്ങ് ഉത്ഘാടനം ചെയ്തുകൊണ്ട് കുമ്മനം രാജശേഖരൻ പറഞ്ഞു . പിന്നീട് ചടങ്ങിൽ സംസാരിച്ച സനു എൻ. മയൂരം വീട് നിര്‍മ്മാണത്തിന്റെ അനുഭവങ്ങള്‍ പങ്കുവയ്കച്ചു. തുടർന്ന് വത്സലയ്ക്ക് ഖണ്ഡ് സമ്പര്‍ക്ക പ്രമുഖ് എസ്. സുനില്‍കുമാര്‍ ഭാരതാംബയുടെ ഛായാ ചിത്രം കൈമാറി.

തപസ്യ മേഖലാ സംഘടനാ കാര്യദര്‍ശി അനുകൃഷ്ണന്‍, ഖണ്ഡ് സഹ കാര്യവാഹക് ശ്രീക്കുട്ടൻ, താലൂക്ക് സംഘടന സെക്രട്ടറി അജു കൃഷ്ണൻ , ജന.സെക്രട്ടറി ഉണ്ണികൃഷ്ണൻ, ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പ്രമോദ്, സെക്രട്ടറി അനീഷ് മുളക്കുഴ, സേവാഭാരതി പഞ്ചായത്ത് ഉപാദ്ധ്യക്ഷന്‍ ഗോപിനാഥന്‍ സംഗമം, എന്നിവർ ചടങ്ങിൽ സംസാരിച്ചു. വി. വിജയകുമാര്‍, ട്രഷറര്‍ രാഹുല്‍രാജ്, ഉപഖണ്ഡ് കാര്യവാഹ് എസ്. ശരത്, സുനില്‍കുമാര്‍, പ്രവീണ്‍ പവിത്രം, അനന്തന്‍ കെ.ആര്‍. ഉണ്ണികൃഷ്ണൻ, അനൂപ് പെരിങ്ങാല, സിജു, അഭിജിത്ത്, ജിതിന്‍, അനില്‍കുമാര്‍ എന്നിവർ ചടങ്ങില്‍ സന്നിഹിതരായി. സേവാഭാരതി പഞ്ചായത്ത് ജോ. സെക്രട്ടറി വിഷ്ണു മാമ്പഴമഠത്തില്‍ കൃതജ്ഞത രേഖപ്പെടുത്തി.

Related Articles

Latest Articles