Featured

കൈവശം വെറും 512 രൂപ, ബാങ്ക് നിക്ഷേപം 1,05,212 രൂപയും, നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം കുമ്മനത്തിന്റെ സ്വത്ത് വിവരം പുറത്ത്

തിരുവന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ കൈവശമുള്ളത് 512 രൂപ മാത്രം. എസ് ബി റ്റി യുടെ രണ്ടു ശാഖകളിലായി 1,05,212 രൂപയുടെ നിക്ഷ്പവും ഉണ്ട്. ഗവര്‍ണര്‍ ആയിരുന്നപ്പോള്‍ ശമ്പളമായി കിട്ടിയ തുകയുടെ നീക്കിയിരിപ്പാണ് ബാങ്കിലുള്ളത്. നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 10 ലക്ഷം രൂപയുടെ മൂല്യമുള്ള പരമ്പരാഗത സ്വത്തുണ്ടെന്നും രേഖകളില്‍ വ്യക്തമാക്കുന്നു. ഗവര്‍ണര്‍ പദവി വഹിച്ചിരുന്ന കാലത്ത് 31,83,871 വരുമാനം ലഭിച്ചതിനാല്‍ ആദ്യമായി കുമ്മനം ആദായ നികുതി അടച്ചതും ഈ വര്‍ഷമാണ്. വരുമാനത്തില്‍ നീക്കിയിരിപ്പ് തുക ഒഴികെ മുഴുവന്‍ തുകയും അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നല്‍കുകയായിരുന്നു.

വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ.വാസുകി മുമ്പാകെയാണ് കുമ്മനം പത്രിക സമര്‍പ്പിച്ചത്. കവടിയാറിലെ വിവേകാനന്ദ പ്രതിമയ്ക്കു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം നിരവധി ഇരു ചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ് കുമ്മനം പത്രിക സമർപ്പിക്കാൻ എത്തിയത്. ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വിഷ്ണു വാസുദേവന്‍ ആണ് പത്രികയില്‍ പിന്തുണച്ച് ഒപ്പിട്ടിരിക്കുന്നത്. ഹരിവരാസനം ചാരിറ്റബിള്‍ ട്രസ്റ്റ് മുഖ്യ കാര്യദര്‍ശി ബാലാമണിയമ്മയാണ് കെട്ടിവയ്‌ക്കേണ്ട തുകയായ 25000 രൂപ നല്‍കിയത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ് ശ്രീധരന്‍പിള്ള, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി എൻ കെ നീലകണ്ഠന്‍മാസ്റ്റര്‍, മത്സ്യതൊഴിലാളി കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ സ്റ്റെല്ലസ്, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് എന്നിവരും കുമ്മനം രാജശേഖരനെ അനുഗമിച്ചു.

admin

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

9 hours ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

9 hours ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

9 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

10 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

10 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

10 hours ago