തിരുവനന്തപുരം: വയനാട്ടില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഈ വര്‍ഷം ഇതോടെ കടംകയറി ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം 15 ആയി ഉയര്‍ന്നിരിക്കുകയാണ്. ഇത്രയേറെ കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും കര്‍ഷകരുടെ ആത്മഹത്യ തടയാന്‍ ഒന്നും ചെയ്യാതെ അവരെ കബളിപ്പിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കാര്‍ഷിക കടങ്ങള്‍ക്ക് മോറിട്ടോറിയം പ്രഖ്യാപിച്ചു കൊണ്ട് മന്ത്രിസഭ തീരുമാനമെടുത്തെന്ന് പത്രസമ്മേളനം നടത്തി മുഖ്യമന്ത്രി പറഞ്ഞതല്ലാതെ അത് ഉത്തരവായി ഇറക്കാന്‍ മെനക്കെടാത്ത സര്‍ക്കാരാണിത്. ഇപ്പോഴാകട്ടെ ഉദ്യോഗസ്ഥന്മാരുടെ തലയില്‍ കുറ്റം വച്ചു കെട്ടി കൈകഴുകി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വിശ്വസിച്ച് കാര്‍ഷിക വായ്പകള്‍ക്ക് മൊറോട്ടോറിയം വന്നെന്ന ആശ്വാസത്തില്‍ ഇരുന്ന കര്‍ഷകരെയും സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നു. ഇപ്പോള്‍ ബാങ്ക് ഉദ്യേഗസ്ഥര്‍ വീടുകള്‍ തോറും കയറി ഭീഷണിപ്പെടുത്തി വായ്പകള്‍ തിരിച്ചടപ്പിക്കാന്‍ ശ്രമിക്കുകയാണ്. സഹകരണ ബാങ്കുകളില്‍ നിന്ന് പോലും ഇപ്പോഴും കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസുകള്‍ വരുന്നുണ്ട്. സര്‍ക്കാര്‍ കാണിച്ചത് കൊടിയ കര്‍ഷക വഞ്ചനയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…