Saturday, June 15, 2024
spot_img

ആർപ്പും ആരവവുമായി പ്രവർത്തകർ; കുമ്മനം രാജശേഖരന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി എസ് ശ്രീധരന്‍പിള്ള, എന്‍ ഡി എ വൈസ് ചെയര്‍മാന്‍ നീല കണ്ഠന്‍ മാസ്റ്റര്‍, മല്‍സ്യ തൊഴിലാളി ഫെഡറേഷന്‍ അംഗം സ്റ്റെല്ലസ്, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ എസ് സുരേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് പത്രിക സമര്‍പ്പിച്ചത്.

രാവിലെ കവടിയാറിലെ വിവേകാനന്ദ പ്രതിമയില്‍ കുമ്മനം പുഷ്പാര്‍ച്ചന നടത്തി.അതിനു ശേഷം നൂറ് കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് അദ്ദേഹം കളക്ടറേറ്റിലെത്തിയത്. ഉച്ചക്ക് ഒരു മണിയോടെ അദ്ദേഹം കളക്ടര്‍ കെ. വാസുകിക്ക് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

ഹരിവരാസനം രചിച്ച കോമലഴേത്ത് ജാനകിയമ്മയുടെ മകള്‍ ബാലാമണിയമ്മയാണ് കുമ്മനത്തിന് തിരഞ്ഞെടുപ്പില്‍ കെട്ടി വെക്കാനുള്ള പണം നല്‍കിയത്.

Related Articles

Latest Articles