മലയാള സിനിമാ താരങ്ങളുടെ ചോക്ലേറ്റ് ഹീറോ ആണ് കുഞ്ചാക്കോ ബോബൻ. സമൂഹ മാധ്യമങ്ങളിലൂടെ തൻ്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ഇക്കൂട്ടത്തിൽ കുഞ്ചാക്കോ പങ്കുവച്ച വളരെ രസകരമായൊരു ചിത്രവും കുറിപ്പുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരിക്കുന്നത് കർണാടകയിൽ നിന്നുള്ള ഒരു ചാർട്ടിലെ ചിത്രമാണ് . ഇതിൽ ജനങ്ങളെ സഹായിക്കുന്നവരുടെ ചിത്രത്തിനൊപ്പമാണ് ചാക്കോച്ചന്റെ പടവും അച്ചടിച്ച് വന്നിരിക്കുന്നത്. മാത്രമല്ല നഴ്സ്, പൊലീസ്, ഡോക്ടർ തുടങ്ങിയവരുടെ കൂട്ടത്തിൽ പോസ്റ്റ്മാന്റെ പേരിനൊപ്പം നടന്റെ ചിത്രം അച്ചടിച്ചിരിക്കുന്നത് കാണാനാകും.
“അങ്ങനെ കർണാടകയിൽ സർക്കാർജോലിയും സെറ്റായി…. പണ്ട് കത്തുകൾ കൊണ്ടുതന്നിരുന്ന പോസ്റ്റുമാന്‍റെ പ്രാർത്ഥന’, എന്ന രസകരമായ കുറിപ്പും ചിത്രത്തിനൊപ്പം കുഞ്ചാക്കോ ബോബൻ പങ്കുവച്ചിട്ടുണ്ട്.
കുഞ്ചാക്കോ ബോബൻ നായകനായി 2010ൽ എത്തിയ ‘ഒരിടത്തൊരു പോസ്റ്റ്മാൻ’ സിനിമയിലെ ഫോട്ടോയാണ് ചാര്‍ട്ടിലുള്ളത്. ഷാജി അസീസ് ആയിരുന്നു ചിത്രത്തിന്റ സംവിധായകൻ. എന്തായാലും പങ്കുവച്ച് നിമിഷ നേരം കൊണ്ടുതന്നെ കുഞ്ചാക്കോയുടെ ‘പോസ്റ്റ്മാൻ’ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു
ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…
കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…
ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…
തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കൊണ്ടുവിടാനും വന്നിറങ്ങുന്നവരെ കൂട്ടിക്കൊണ്ടുപോകാനുമെത്തുന്ന വാഹനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് താങ്ങാനാവാത്ത പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി.…
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…