Thursday, October 8, 2026

റീലില്‍ മാത്രമല്ല ജീവിതത്തിലും ‘മിന്നൽ’: കിടന്നകിടപ്പിൽ കുതിച്ചുപൊങ്ങി കൂളായി നടന്ന് ടൊവിനോ; ‘നിനക്ക് പിരാന്താടാ’ എന്ന് ചാക്കോച്ചൻ

മലയാള സിനിമ യുവ താരങ്ങളിൽ ശ്രദ്ധേയനാണ് ടോവിനോ തോമസ്. നടന്റെ വിശേഷങ്ങളെല്ലാം വളരെപെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മാത്രമല്ല ഫിറ്റ്നസ് ഫ്രീക്കായ നടന്റെ വർക്ക് ഔട്ട് വിഡിയോയും ചിത്രങ്ങളും എപ്പോഴും വൈറലാകാറുണ്ട്. ഈ നിരയിലേക്ക് മറ്റൊരു വിഡിയോ കൂടി ഷെയർ ചെയ്തിരിക്കുകയാണ് താരം.

നിലത്ത് കിടക്കുന്ന നടൻ മുന്നിലേക്ക് കുതിച്ചുയർന്ന് എണീറ്റ് കീശയിൽ കൈയും ഇട്ട് കൂളായി നടന്നുപോകുന്നതാണ് വിഡിയോയിൽ കാണാനാവുക. ഈ വിഡിയോയ്ക്ക് നടൻ കുഞ്ചാക്കോ ബോബൻ നൽകിയ കമന്റും ശ്രദ്ധനേടി. ‘നിനക്ക് പിരാന്താടാ.. അടിപൊളി’ എന്നാണ് കുഞ്ചാക്കോ ബോബൻ കമന്റ് നൽകിയത്. ശരിക്കും ടൊവിനോയ്ക്ക് മിന്നലടിച്ചിരുന്നോ എന്ന് ചോദിച്ച് കമന്റ് കുറിക്കുന്ന ആരാധകരും കുറവല്ല.

അതേസമയം നേരത്തെ ”പറക്കാൻ പഠിക്കുന്നു” എന്ന ക്യാപ്ഷൻ കുറിച്ച് താരം പങ്കുവച്ച് വിഡിയോയും വൈറലായിരുന്നു. സിനിമയുടെ രണ്ടാം ഭാ​ഗമുണ്ടെന്ന് സൂചന നൽകുന്നതായിരുന്നു ഇത്. അടുത്ത മിഷനു വേണ്ടി പുതിയ പാഠങ്ങൾ പഠിക്കുന്ന മുരളി എന്നാണ് വിഡിയോയ്ക്കൊപ്പം ടൊവിനോ ചേർത്തിരുന്നത്.

Related Articles

Latest Articles