Celebrity

ചാക്കോച്ചന്റെ അഭിനയജീവിതത്തിന് ഇന്ന് 25 വയസ്സ്

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചോക്ലേറ്റ് നായകൻ കുഞ്ചാക്കോ ബോബന്റെ അഭിനയജീവിതത്തിന് ഇന്ന് 25 വയസ്സ്. കൂടാതെ പ്രണയജോഡികളായി ചാക്കോച്ചനും ശാലിനിയും ആദ്യമായി ഒരുമിച്ചെത്തി സൂപ്പര്‍ഹിറ്റായി മാറിയ പ്രണയചിത്രം അനിയത്തിപ്രാവ് ഇറങ്ങിയിട്ട് ഇന്നേക്ക് 25 വർഷം തികയുകയാണ്.

മലയാളികള്‍ ഓമനത്തത്തോടെ ‘ബേബി ശാലിനി’ എന്ന് വിളിക്കുന്ന ശാലിനിയും മലയാളികളുടെ ചോക്ലേറ്റ് താരമായ കുഞ്ചാക്കോ ബോബനും മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയജോടികളാണ്.
ഇരുവരും നായികാ നായകന്മാരായി അഭിനയിച്ച ആദ്യ ചിത്രം ‘അനിയത്തിപ്രാവ്’ തിയേറ്ററിലെത്തിയത് 1997 മാര്‍ച്ച്‌ മാസം 26നാണ്.

സിനിമയ്ക്കും, തന്റെ അഭിനയജീവിതത്തിനും കാല്‍നൂറ്റാണ്ട് പിന്നിടുമ്പോൾ ചാക്കോച്ചന്‍ അതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെയ്ക്കുകയാണ്. അനിയത്തിപ്രാവില്‍ ചാക്കോച്ചന്‍ കറങ്ങി നടന്ന ഹോണ്ട സ്‌പ്ലെണ്ടര്‍ ബൈക്ക് അന്ന് കേരളത്തിലുടനീളം തരംഗമായിരുന്നു. ഈ സന്തോഷ ദിനത്തിലിതാ
25 വര്‍ഷങ്ങള്‍ക്കിപ്പുറം അന്ന് ചാക്കോച്ചന്റെ കൂടെയുണ്ടായിരുന്ന ഹോണ്ട സ്പ്ലെണ്ടര്‍ ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം.

ഇത് സംബന്ധിച്ച വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. ഒരുപാട് അന്വേഷണങ്ങള്‍ക്കൊടുവില്‍ പഴയ ഹോണ്ട സ്‌പ്ലെണ്ടര്‍ ബൈക്ക് കണ്ടുപിടിയ്ക്കുകയും താരം അത് വിലയ്ക്ക് വാങ്ങുകയുമായിരുന്നു. ഇന്ന് രാവിലെ ശാലിനിയെ ഫോണ്‍ വിളിച്ചുവെങ്കിലും കിട്ടിയില്ലായെന്നും തുടര്‍ന്ന് സംവിധായകന്‍ ഫാസില്‍, നിര്‍മ്മാതാവ് സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍, സുധീഷ്, ഹരിശ്രീ അശോകന്‍, ഇന്നസെന്റ്, ജനാര്‍ദ്ദനന്‍ തുടങ്ങിയവരെ വിളിച്ചു സംസാരിച്ചു എന്നും ചാക്കോച്ചന്‍ പറഞ്ഞു.

B4 Admin

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

2 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

3 hours ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

3 hours ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

4 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

5 hours ago