Sunday, May 19, 2024
spot_img

എം.ടി യുടെ ആന്തോളജി ചിത്രത്തില്‍ നായകനായി ഉണ്ണി മുകുന്ദന്‍; മലയാളത്തിലെ പ്രമുഖ എട്ട് സംവിധായകർ ഒരുക്കുന്ന ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും

പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവന്‍ നായരുടെ എട്ട് കഥകളുടെ ആന്തോളജി ചിത്രത്തില്‍, യുവനടന്‍ ഉണ്ണി മുകുന്ദന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജയരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ നായകവേഷത്തില്‍ എത്തുന്നത്. അതേസമയം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തില്‍ ബിജു മേനോന്‍ നായകനാകും.

കൂടാതെ സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന അഭയം തേടി എന്ന സിനിമയില്‍ നടന്‍ സിദ്ദീഖ് ആയിരിക്കും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. എം.ടിയുടെ ശിലാലിഖിതം എന്ന ചെറുകഥയെ ആസ്പദമാക്കിയാകും ഈ ചിത്രം ഒരുങ്ങുക. മലയാളത്തിലെ മുന്‍നിരയിലുള്ള എട്ട് സംവിധായകരായിരിക്കും ഓരോ ചിത്രങ്ങളും സംവിധാനം ചെയ്യുന്നത്. നെറ്റ്ഫ്‌ലിക്സിലൂടെയാണ് ചിത്രം പുറത്തിറക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles