പ്രതിപക്ഷം സഭ ബഹിഷ്കരിച്ച്പുറത്തേക്ക് വരുന്നു
കുന്നംകുളം കസ്റ്റഡി മര്ദ്ദനത്തില് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് പിരിച്ചുവിടും വരെ സഭാകവാടത്തിൽ പ്രതിപക്ഷ നേതാവ് അനിശ്ചിതകാല സത്യാഗ്രഹ സമരം പ്രഖ്യാപിച്ചു. സഭാകവാടത്തിലാണ് സമരം ഇരിക്കുക. എംഎല്എ സനീഷ് കുമാറും എംഎല്എ എകെഎം അഷറഫുമാണ് സമരമിരിക്കുക.
കഴിഞ്ഞ ദിവസങ്ങളിലായി തൃശ്ശൂരിലെ കുന്നംകുളത്തെയും പീച്ചിയിലെയും കസ്റ്റഡി മര്ദനങ്ങൾ സർക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു.സമാനമായ സംഭവങ്ങൾ റിപ്പോര്ട്ട് ചെയ്യപ്പെടുകയും ചെയ്തു. വിഷയത്തില് രണ്ടരമണിക്കൂറിലധികമാണ് നിയമസഭയില് അടിയന്തിര പ്രമേയത്തില് ചര്ച്ച നടന്നത്. കസ്റ്റഡി മര്ദനത്തില് പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നാണ് പ്രതിപക്ഷം സഭയില് ആവശ്യപ്പെട്ടത്. എന്നാൽ പോലീസിനെതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മുഖ്യമന്ത്രിയും വിഡി സതീശനും പരസ്പരം ചോദ്യങ്ങൾ ചോദിച്ചെങ്കിലും മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരല്ലായിരുന്ന പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…