Kerala

ബസ്സുകളുടെ അറ്റകുറ്റപണി മുടങ്ങി; കെയുആര്‍ടിസി ഡിപ്പോ അടച്ച് പൂട്ടാൻ നീക്കം, ജീവനക്കാര്‍ക്കും സ്ഥലംമാറ്റം

കൊച്ചി: തേവരയിലെ കെയുആര്‍ടിസി ഡിപ്പോ അടച്ച് പൂട്ടാൻ നീക്കം. കോടികൾ വിലവരുന്ന അമ്പതിലധികം ലോ ഫ്ലോർ എസി ബസുകൾ അറ്റകുറ്റപ്പണി നടത്താതെ നശിക്കുകയാണ്. കേന്ദ്രസർക്കാർ ജൻറം പദ്ധതി വഴി കൊച്ചി നഗരത്തിന് ലഭിച്ച ബസുകളാണ് കെഎസ്ആര്‍ടിസി അവഗണനയിൽ ഉപയോഗശൂന്യമാകുന്നത്. 35 ദീർഘദൂരബസുകള്‍ ഉൾപ്പടെ 85 ലോ ഫ്ലോർ എസി ബസുകളാണ് തേവര കെയുആര്‍ടിസി ഡിപ്പോയിലുണ്ടായിരുന്നത്. ലോക്ഡൗണിൽ അറ്റകുറ്റപ്പണി മുടങ്ങിയതോടെ പല ബസ്സുകളും പണിമുടക്കി. ഇതിൽ 30 ബസുകളെങ്കിലും അറ്റകുറ്റപ്പണിയിൽ സർവ്വീസിന് സജ്ജമെങ്കിലും പേരിന് പോലും റോഡിൽ ഈ ബസുകള്‍ കാണാനില്ല.

ഇവിടുത്തെ അമ്പതിലധികം ജീവനക്കാർക്കും സ്ഥലം മാറ്റം നൽകിയത് ഡിപ്പോ അടച്ച് പൂട്ടാനുള്ള ശ്രമമെന്നാണ് ആരോപണം. തിരക്ക് ഇല്ലാത്തത് കൊണ്ടാണ് സർവ്വീസ് നിർത്തലാക്കിയതെന്നാണ് കെഎസ്ആർടിസി പറയുന്നത്. ശബരിമലയിലേക്ക് സർവ്വീസ് നടത്താൻ ആലോചനയുണ്ടെന്നും വിശദീകരണമുണ്ട്. സിൽവർ ലൈൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്ന സമയമാണ്. ഇത്തരം അടിസ്ഥാന പൊതുഗതാഗത സംവിധാനങ്ങളോട് മുഖംതിരിച്ചാണോ വലിയ പദ്ധതികൾ എന്ന ചോദ്യത്തിനാണ് സർക്കാർ മറുപടി പറയേണ്ടത്.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള!! മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനഃപൂർവ്വമാണെന്ന് എസ്ഐടി ! കുരുക്ക് മുറുകുന്നു

തിരുവനന്തപുരം : ശബരിമല സ്വ‍ര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…

8 hours ago

ഹംഗേറിയൻ ഇതിഹാസ സംവിധായകൻ ബേലാ താർ അന്തരിച്ചു! കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് സ്ലോ സിനിമയുടെ ഉപജ്ഞാതാവ്

ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…

10 hours ago

ഇസ്‌ലാമിസ്റ്റുകൾ വിദ്വേഷ വീഡിയോ പങ്കുവച്ചതിന് പിന്നാലെ നേപ്പാളിൽ വർഗീയ സംഘർഷം!കർഫ്യൂ; അതിർത്തി അടച്ച് ഇന്ത്യ

കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…

10 hours ago

ധൈര്യമുണ്ടെങ്കിൽ എന്നെ പിടികൂട് .. ഞാൻ കാത്തിരിക്കുന്നു !!! മഡൂറോ മോഡലിൽ ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര

വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…

11 hours ago

ആർഷ സാഹിത്യ പരിഷത്തിന്റെ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി പുരസ്‌കാര അലങ്കരണ സഭ;’ ഗവർണർ മുഖ്യാതിഥിയായി പങ്കെടുക്കും; തത്സമയക്കാഴ്ചയുമായി തത്ത്വമയി നെറ്റ്‌വർക്ക്

ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…

11 hours ago

കരൂർ റാലി ദുരന്തം: വിജയ്‌യ്ക്ക് സിബിഐ സമൻസ്; ദില്ലിയിലെ ആസ്ഥാനത്ത് ജനുവരി 12-ന് ഹാജരാകണം

തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…

12 hours ago