Sunday, May 19, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർ പ്രദേശില്‍: ആത്മനിർഭർ സ്വസ്ഥ് ഭാരത് യോജനയ്‌ക്ക് ഇന്ന് ആരംഭം; ആരോഗ്യ രംഗത്ത് കവചമാകാൻ കേന്ദ്രസർക്കാർ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉത്തർ പ്രദേശ് സന്ദര്‍ശനം നടത്തും. ഇന്ന് ഉത്തർപ്രദേശിൽ സമഗ്രമായ ആരോഗ്യരക്ഷാ പദ്ധതികൾക്കാണ് പ്രധാനമന്ത്രി(Prime Minister) തുടക്കമിടുന്നത്. സിദ്ധാർത്ഥ് നഗറിൽ എത്തുന്ന പ്രധാനമന്ത്രി 9 മെഡിക്കൽ കോളേജുകളുടെ ഉദ്ഘാടനം നിർവഹിക്കും. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണസിയിൽ പ്രധാനമന്ത്രി ആത്മ നിർഭർ സ്വസ്ത് ഭാരത് യോജനയ്‌ക്കും ഇന്ന് തുടക്കമാകും.

ഇതിനൊപ്പം വാരണസിയിൽ 5200 കോടി രൂപയുടെ വിവിധ വികസന പദ്ധതികകൾക്കും നരേന്ദ്രമോദി തുടക്കം കുറിയ്‌ക്കും. വലിയ സുരക്ഷയാണ് പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഉത്തർ പ്രദേശിൽ ഒരുക്കിയിരിക്കുന്നത്. ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വലിയ പദ്ധതികളിലൊന്നാണ് ആത്മനിർഭർ സ്വസ്ഥ ഭാരത് യോജന. ദേശീയ ആരോഗ്യ ദൗത്യത്തിന് പുറമെ ആയിരിക്കും ഇത്.

പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങളിലെ നിർണായക വിടവുകൾ നികത്തുക എന്നതാണ് ആത്മനിർഭർ സ്വസ്ഥ ഭാരത് യോജനയുടെ ലക്ഷ്യം. പ്രത്യേകിച്ച് നഗര, ഗ്രാമ പ്രദേശങ്ങളിലെ ക്രിട്ടിക്കൽ കെയർ സൗകര്യങ്ങളിലും പ്രാഥമിക പരിചരണത്തിലും. അതേസമയം രാജ്യത്തെ ആരോഗ്യരംഗത്ത് തിരഞ്ഞെടുത്തിരിക്കുന്ന 10 സംസ്ഥാനങ്ങളെ കൂട്ടിയിണക്കിയുള്ള ദേശീയ ആരോഗ്യപദ്ധതിയാണ് ഇന്ന് സമർപ്പിക്കുന്നത്. ഇതുവഴി 17,188 ഗ്രാമീണ മേഖലയിലെ ആശുപത്രികളും നഗരമേഖലയിലെ 11,024 കേന്ദ്രങ്ങളും നിർമ്മിക്കും.

അതേസമയം രാജ്യത്തെ ആരോഗ്യമേഖലയെ ഒരു കുടക്കീഴിൽ എത്തിക്കാനുള്ള സമഗ്ര പദ്ധതിയാണ് ഘട്ടംഘട്ടമായി നടപ്പാവുക. നാല് അത്യാധുനിക വൈറോളജി ഗവേഷണ സ്ഥാപനങ്ങളും ലോകാരോഗ്യസംഘടനയുടെ തെക്കു-കിഴക്കൻ ഏഷ്യയുടെ ഗവേഷണ കേന്ദ്രവും, 9 ബയോസുരക്ഷാ ലാബുകളും, 5 റീജണൽ സെന്ററുകളും ഉടൻ നിർമ്മാണം ആരംഭിക്കുമെന്നും സ്വസ്ഥ് ഭാരത് മിഷന്റെ ചുമതലവഹിക്കുന്ന കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related Articles

Latest Articles