ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന വേഷത്തിലെത്തിയ കുറുപ്പ് വന്‍ വിജയമായി മാറിയിരിക്കുകയാണ്. സുകുമാര കുറുപ്പിന്റെ കഥ പറയുന്ന സിനിമയില്‍ കുറുപ്പായാണ് ദുല്‍ഖര്‍ എത്തുന്നത്.
മലയാള സിനിമയുടെ തലവര മാറ്റിയ റിലീസായി ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് എന്ന ചിത്രം മാറിയിരിക്കുകയാണ്. ആദ്യ ദിനം മികച്ച കളക്ഷനും ചിത്രം നേടി. ചിത്രത്തിന്റെ തിയേറ്റര്‍ റിലീസിന് വഴിയൊരുക്കിയത് മമ്മൂട്ടിയാണെന്ന് നേരത്തെ ഫിയോക് പറഞ്ഞിരുന്നു. ദുല്‍ഖറും അത്തരത്തിലുള്ള സൂചനകള്‍ നല്‍കിയിരുന്നു. നേരത്തെ തന്നെ മമ്മൂട്ടി ചിത്രം കണ്ടുവെന്നും താരം പറഞ്ഞിരുന്നു.

