കുവൈത്ത് സിറ്റി: രാജ്യത്തെ ആരോഗ്യമന്ത്രാലയം ജീവനക്കാര്‍ അവധിയെടുക്കുന്നതു മരവിപ്പിച്ച് കുവൈത്ത്. ഡിസംബര്‍ 26 മുതല്‍ 2022 ജനുവരി അവസാനം വരെ തീരുമാനം ബാധകമായിരിക്കുമെന്നു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി
ഒമിക്രോണ്‍ വ്യാപനത്തിന്റെ സാഹചര്യത്തില്‍ ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.
2 ഡോസ് വാക്‌സിന്‍ എടുത്ത സ്വദേശികള്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചില്ലെങ്കില്‍ രാജ്യത്തിനു പുറത്തേക്കു യാത്ര അനുവദിക്കില്ലെന്നാണ് വ്യോമയാന അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
കൂടാതെ കുവൈത്തില്‍ പ്രവേശിക്കുന്നതിനുള്ള പിസിആര്‍ പരിശോധനാ സമയപരിധി 48 മണിക്കൂറായി കുറയ്ക്കുകയും ചെയ്തു.

