Sunday, May 19, 2024
spot_img

കെവി തോമസിന് രണ്ടു വര്‍ഷം സസ്‌പെന്‍ഷന്‍?: പദവികളിൽ നിന്നൊഴിവാക്കും; താക്കീത് ചെയ്യാനും അച്ചടക്ക സമിതി ശുപാർശ സോണിയാ ഗാന്ധിക്ക്

ദില്ലി: പാർട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഎം സെമിനാറില്‍ പങ്കെടുത്ത മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.വി.തോമസിനെ രണ്ടു വര്‍ഷത്തേക്കു കോണ്‍ഗ്രസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യാന്‍ പാര്‍ട്ടി അച്ചടക്ക സമിതി ശുപാര്‍ശ ചെയ്യുമെന്നു സൂചന. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു കൈമാറുമെന്ന് സമിതി യോഗത്തിനു ശേഷം താരിഖ് അന്‍വര്‍ പറഞ്ഞു.

നേരത്തെ ആന്റണിയുടെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതി കെവി തോമസിനു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് തോമസ് നല്‍കിയ മറുപടി ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യുകയുണ്ടായി. തുടർന്ന് മറുപടി തൃപ്തികരമല്ലെന്ന വിലയിരുത്തലിലാണ് സമിതി എത്തിച്ചേര്‍ന്നതെന്നാണ് സൂചനകള്‍.

അതേസമയം അച്ചടക്കം ലംഘിച്ച കെ വി തോമസിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. എന്നാൽ കെ വി തോമസിന് എതിരായ നടപടി കെപിസിസിക്ക് തീരുമാനിക്കാമെന്നായിരുന്നു എഐസിസിയുടെ നിലപാട്. മാത്രമല്ല കെ വി തോമസ് എഐസിസി അംഗമായതിനാല്‍ നടപടി ഹൈക്കമാന്‍ഡ് സ്വീകരിക്കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

Related Articles

Latest Articles