ബാഴ്‌സലോണ: കാറ്റലന്‍ ക്ലബ്ബിന്റെ കിരീട നേട്ടം ആഘോഷിക്കാന്‍ ബാഴ്‌സലോണയിലെ തെരുവുകളില്‍ അണിനിരന്നത് എണ്‍പതിനായിരത്തോളം ആരാധകർ. സ്പാനിഷ് ലീഗ് കിരീടം നേടിയ പുരുഷ ടീമിന്റെയും ആഴ്ചകള്‍ക്ക് മുമ്പു തന്നെ ലീഗ് കിരീടം ഉറപ്പിച്ച വനിതാ ടീമിന്റെയും വിക്ടറി പരേഡ് നടത്തുകയായിരുന്നു ബാഴ്‌സ ആരാധകർ. മൂന്ന് വർഷത്തിന് ശേഷമാണ് സ്പാനിഷ് ലീഗ് കിരീടം ബാഴ്സ നേടുന്നത്.
ഓപ്പണ്‍ ബസിലാണ് ബാഴ്സ ക്ലബ്ബിന്റെ പുരുഷ-വനിതാ താരങ്ങള്‍ കിരീട നേട്ടത്തിന്റെ സന്തോഷം പങ്കുവച്ചത്. അലക്‌സിയ പ്യുട്ടയാസിന്റെ നേതൃത്വത്തിലുള്ള വനിതാ ടീം നേരത്തേ തന്നെ സ്പാനിഷ് ലീഗ് കിരീടം നേടിയിരുന്നു. മാത്രമല്ല ബാഴ്‌സയുടെ ഈ പെണ്‍ പട വനിതാ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനും യോഗ്യത നേടിയിട്ടുണ്ട്. വിഎഫ്എല്‍ വോള്‍ഫ്‌സ്ബര്‍ഗാണ് ബാഴ്സയുടെ എതിരാളികള്‍.
ഞായറാഴ്ച എസ്പാന്യോളിനെ തകര്‍ത്താണ് സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന്റെ ടീം സ്പാനിഷ് ലീഗ് കിരീടം ഉറപ്പിച്ചത്. വിക്ടറി പരേഡിനിടെ വഴിയിലുടനീളം ആരാധകര്‍ ക്ലബ്ബ് ജേഴ്‌സിയുമണിഞ്ഞ് പതാകയുമുയര്‍ത്തി ആഘോഷത്തിമിര്‍പ്പിലായിരുന്നു. ‘ലാ ലിഗ നമ്മുടേതാണ്. ഭാവിയും’ എന്നെഴുതിയ ജേഴ്‌സി ധരിച്ചാണ് പുരുഷ താരങ്ങള്‍ പരേഡില്‍ പങ്കെടുത്തത്. ‘നമ്മള്‍ ഒന്നിച്ചു കളിക്കും, ഒന്നിച്ചു ജയിക്കും’ എന്നെഴുതിയ ജേഴ്‌സിയായിരുന്നു വനിതാ ടീം ധരിച്ചത്.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…