Lady found dead in pool
ആലപ്പുഴ: യുവതിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ താമരക്കുളം പച്ചക്കാട് ആമ്പാടിയിൽ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയാണ് (33) മരിച്ചത്. ചാരുംമൂട് താമരക്കുളം ചത്തിയറയിലാണ് സംഭവം. പാവുമ്പയിലെ കുടുംബ വീട്ടിൽ നിന്ന് ഇന്നലെ പുലർച്ചെ അഞ്ചരയോടെ സമീപത്തുള്ള ക്ഷേത്രത്തിലേക്കെന്നു പറഞ്ഞാണ് യുവതി ഇറങ്ങിയത്. എന്നാൽ, രാവിലെ ഏഴരയോടെ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നു നൂറനാട് പൊലീസ് പറഞ്ഞു. ഇവരുടെ സ്കൂട്ടർ ചിറയ്ക്ക് സമീപത്തു നിന്നു കണ്ടെത്തി. അതേസമയം, മൃതദേഹം കണ്ട ചിറയുടെ കടവിൽ നിന്നു തന്നെയാണ് ചെരിപ്പും ലഭിച്ചത്. കഴിഞ്ഞ നാല് വർഷത്തോളമായി ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം ബംഗളൂരുവിലായിരുന്നു താമസം. തുടർന്ന് ഒരു മാസം മുൻപ് കുട്ടികൾക്കൊപ്പം നാട്ടിലെത്തിയ വിജയലക്ഷ്മി പാവുമ്പയിലെ സ്വന്തം വീട്ടിൽ താമസിച്ചു വരികയായിരുന്നു. മക്കൾ: ദീപിക, കൈലാസ്.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…