Sunday, December 21, 2025

നിലവിലെ എംപി അയോഗ്യനായതിനെ തുടർന്നുള്ള ലക്ഷദ്വീപ് ഉപ തെരഞ്ഞെടുപ്പ്; ഫെബ്രുവരി 27ന്; ജനവിധി മാർച്ച് 2ന്

ദില്ലി : ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പ് ഫെബ്രുവരി 27ന് നടക്കും. നിലവിലെ ലക്ഷദ്വീപ് എംപി പി.പി. മുഹമ്മദ് ഫൈസൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് അയോഗ്യനായതോടെയാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

അരുണാചൽ പ്രദേശ്, തമിഴ്നാട്, ജാർഖണ്ഡ്, ബംഗാൾ, മഹാരാഷ്ട്രയിലെ രണ്ടിടങ്ങളിലും ഉൾപ്പെടെ ആറു നിയമസഭാ മണ്ഡലങ്ങളിലും ഇതേ ദിവസം ഉപതിരഞ്ഞെടുപ്പു നടക്കും. വോട്ടെണ്ണൽ മാർച്ച് 2ന് ആകും നടക്കുക.

Related Articles

Latest Articles