Thursday, May 16, 2024
spot_img

ഇരട്ട സെഞ്ചുറിയുമായി ന്യൂസീലൻഡിനെ കശക്കിയെറിഞ്ഞ് ഗിൽ; കിവികൾക്ക് 350 റൺസ് വിജയലക്ഷ്യം

ഹൈദരാബാദ് :ശുഭ്മൻ ഗിൽ വെടിക്കെട്ട് ഇരട്ട സെഞ്ചുറിയുമായി കട്ടിക്കയറിയ മത്സരത്തിൽ ന്യൂസീലന്‍ഡിനെതിരെ വമ്പൻ സ്കോർ നേടി ഇന്ത്യ. 149 പന്തുകൾ നേരിട്ട ശുഭ്മൻ ഗിൽ 208 റൺസെടുത്തു. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 349 റൺസിലെത്തി. 122 പന്തുകളി‍ൽനിന്ന് 150 റൺസിലേക്കെത്തിയ ഗിൽ അടുത്ത 50 റൺസ് 23 പന്തുകളിൽ അടിച്ചെടുത്തു. ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമാണ് ഗിൽ.

ഇന്ത്യൻ നിരയിൽ ക്യാപ്റ്റൻ രോഹിത് ശർമ (38 പന്തിൽ 34), വിരാട് കോലി (10 പന്തിൽ എട്ട്), ഇഷാൻ കിഷൻ (14 പന്തിൽ അഞ്ച്), സൂര്യകുമാർ യാദവ് (26 പന്തിൽ 31), ഹാർദിക് പാണ്ഡ്യ (38 പന്തില്‍ 28), വാഷിങ്ടൻ സുന്ദർ (14 പന്തിൽ 12), ഷാര്‍ദൂൽ ഠാക്കൂർ (മൂന്ന് പന്തിൽ മൂന്ന്) എന്നിങ്ങനെയാണ് സ്‌കോർ ചെയ്തത്.

Related Articles

Latest Articles