ബിഹാര്‍: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. വൃക്കകളുടെ പ്രവര്‍ത്തനം ദിനംപ്രതി വഷളാകുന്നതായി അദ്ദേഹത്തെ ചികിത്സിക്കുന്ന റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു നിലവില്‍ റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ്. ലാലു പ്രസാദിന്റെ ആരോഗ്യ സ്ഥിതിയെ പറ്റി പ്രവചിക്കാന്‍ പ്രയാസമാണെങ്കിലും സ്ഥിതി ഭയപ്പെടുത്തുന്നതാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ ഉമേഷ് പ്രസാദ് പറഞ്ഞു. വൃക്കയുടെ പ്രവര്‍ത്തനം വഷളാകുകയാണ്. ഇക്കാര്യം അധികാരികള്‍ക്ക് രേഖാമൂലം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

