laluprasad-yadav
പട്ന: ബീഹാർ മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെയും മകളുടെയും വീട്ടിലും ഓഫീസുകളിലും സി ബി ഐ റെയ്‌ഡ്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത പുതിയ കേസിലാണ് അന്വേഷണ സംഘം പരിശോധന ആരംഭിച്ചിരിക്കുന്നത്.
കാലിത്തീറ്റ കുംഭകോണക്കേസില്‍ ജാമ്യം ലഭിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നിയമനത്തിലെ ക്രമക്കേടുകള്‍ ആരോപിച്ച് ലാലു പ്രസാദ് യാദവിനെതിരെ പുതിയ കേസുകൾ രജിസ്റ്റർ ചെയ്തത്. ലാലു പ്രസാദ് യാദവിന്റെ കുടുംബാംഗങ്ങളെയും പുതിയ കേസില്‍ പ്രതി ചേർത്തിരിക്കുകയാണ്. രാഷ്ട്രീയ ജനതാദള്‍ മേധാവിയുടെ വസതികളടക്കം പതിനഞ്ചിടത്താണ് റെയ്‌ഡ് നടത്തുന്നത്.
139.35 കോടി രൂപയുടെ ദൊറാന്‍ഡ ട്രഷറി അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ലാലു പ്രസാദ് യാദവ് കഴിഞ്ഞ മാസമാണ് ജയില്‍ മോചിതനായത്. കേസില്‍ സി ബി ഐ പ്രത്യേക കോടതി ഫെബ്രുവരിയില്‍ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. 60 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…